തലശ്ശേരി: യുവമോര്‍ച്ച തലശ്ശേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാരതീയ ജനസംഘ ത്തിന്റെ അഖിലേന്ത്യാ ഉപാദ്ധ്യക്ഷനും മുതിര്‍ന്ന സംഘ പ്രചാരകനുമായിരുന്ന സ്വര്‍ഗ്ഗീയ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായജിയെ അനുസ്മരിച്ചു.
ടെമ്പിള്‍ഗെയ്റ്റ് കുനിയില്‍ എല്‍പി സ്‌ക്കൂളില്‍ വച്ച് നടന്ന അനുസ്മരണ പരിപാടിയില്‍ മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സ്മിതാ ജയമോഹന്റെ അദ്ധ്യക്ഷത വഹിച്ചു. ബിജെപി തലശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറിയും കൊമ്മല്‍ വാര്‍ഡ് കൗണ്‍സിലറുമായ കെ.ലിജേഷ് ഉല്‍ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം ജന:സെക്രട്ടറി എം.നീരജ് സ്വാഗതവും യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് സതീഷ് നന്ദിയും പറഞ്ഞു.
















