പള്ളുരുത്തി (കൊച്ചി): എംബിഎ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി നിര്‍ബ്ബന്ധമായി വിവാഹത്തിന് പ്രേരിപ്പിച്ചു. പോലീസ് അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിനിയെ കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ലൗജിഹാദാണ് പിന്നിലെന്നാണ് ആരോപണം.
കൊച്ചി സ്വദേശിനിയെയാണ് പള്ളുരുത്തി മജിസ്ട്രേറ്റ് കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചത്. കഴിഞ്ഞ മൂന്നിന് മന്‍സൂര്‍ എന്ന യുവാവ് കോളേജില്‍ നിന്നും നിര്‍ബ്ബന്ധപൂര്‍വ്വം വിദ്യാത്ഥിനിയെ കടത്തിക്കൊണ്ടു പോവുകയായിരുന്നു. പെണ്‍കുട്ടിയെ കൊണ്ടു പോവുകയാണെന്ന് ഇയാള്‍ വീട്ടുകാരെ ഫോണില്‍ വിളിച്ചറിയിച്ചു. പരിഭ്രാന്തരായ വീട്ടുകാര്‍ മട്ടാഞ്ചേരി പോലീസില്‍ പരാതി നല്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ പരിശോധനയില്‍ പള്ളുരുത്തി തങ്ങള്‍ നഗറിലെ ഒരുവീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തി.
പള്ളുരുത്തി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവതിയെ പിന്നീട് കൊച്ചിയിലെ സ്ത്രീകളുടെ കേന്ദ്രത്തിലേക്ക് മാറ്റി. മൂന്നു ദിവസത്തിനു ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതി മാതാപിതാക്കളോടൊപ്പം പോകണമെന്ന് അറിയിക്കുകയായിരുന്നു. നടപടി പൂര്‍ത്തിയാക്കിയ കോടതി വീട്ടുകാര്‍ക്കൊപ്പം യുവതിയെ വിട്ടു നല്കി.
അതേ സമയം കോളേജിലെത്തിയ യുവാവ് മയക്കുമരുന്നു കലര്‍ത്തിയ മിഠായി നല്കിയ ശേഷം യുവതിയെ കടത്തികൊണ്ടു പോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. യുവാവിനെ പിന്തുണയ്ക്കാനെന്ന പേരില്‍ കോടതി പരിസരത്ത് തമ്പടിച്ച യുവാക്കളെ പോലീസ് നീക്കം ചെയ്തു.
















