ന്യൂദല്‍ഹി: പാക് ചാര സംഘടനയ്‌ക്ക് വേണ്ടി ചാരപ്പണി നടത്തിയ വ്യോമസേനാ ഉദ്യോഗസ്ഥനെ ദല്‍ഹി പോലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. ഗ്രൂപ് ക്യാപ്റ്റന്‍ അരുണ്‍ മര്‍വയാണ് ചാരപ്പണി നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായത്.
ഇന്ത്യന്‍ വ്യോമ സേനാ നീക്കങ്ങളെ സംബന്ധിക്കുന്ന പ്രധാന വിവരങ്ങളും രേഖകളും പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയെന്നാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. ഒഫീഷ്യല്‍ സീക്രറ്റ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ ഏഴ് വര്‍ഷം വരെ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.
വാട്‌സ് ആപ്പില്‍ സ്ത്രീയായി തെറ്റിദ്ധരിപ്പിച്ച പാക്കിസ്ഥാന്‍ ഏജന്റിനാണ് 51 വയസുകാരനായ അരുണ്‍ മര്‍വ വിവരങ്ങള്‍ കൈമാറിയത്. വാട്‌സ്ആപ്പില്‍ ഇരുവരും നിരന്തരമായ ചാറ്റിങില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനിടെയാണ് വിവരങ്ങള്‍ കൈമാറിയത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഫെയ്‌സ്ബുക്കില്‍ ഐഎസ്‌ഐ ഏജന്റുമായി മര്‍വ സൗഹൃദത്തിലാണ്. വ്യോമസേനാ ആസ്ഥാനത്ത മൊബൈല്‍ നിരോധന മേഖലയിലേയ്‌ക്ക് ഫോണുമായി കടന്നതോടെയാണ് ഇയാള്‍ അറസ്റ്റിലായത്.
















