മുംബൈ: പള്ളികളില്‍ നിന്നും വാങ്ക് വിളി ഉയരുന്നതിനെതിരെ രംഗത്തെത്തിയ ഗായകന്‍ സോനു നിഗമിനെ അനുകൂലിച്ച് ഗാനരചയിതാവ് ജാവേദ് അക്തറിന്റെ ട്വീറ്റ്. സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ജാവേദ് അക്തര്‍ സോനുവിനെ പിന്തുണച്ച് രംഗത്തെത്തിയത്.
വീടിന് അടുത്തുള്ള പള്ളിയില്‍ നിന്നും വാങ്കുവിളി കേട്ടാണ് മുസ്ലീം അല്ലാത്ത തനിക്ക് പുലര്‍ച്ചെ എഴുന്നേല്‍ക്കേണ്ടി വരുന്നത് എന്നായിരുന്നു സോനുവിന്റെ പ്രസ്താവന.
ഇതിനെ പിന്തുണച്ച് പള്ളികളിലും ആരാധാനാലയങ്ങളിലും പ്രത്യേകിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കരുതെന്ന സോനു നിഗം ഉള്‍പ്പെടെയുള്ളവരുടെ തീരുമാനത്തോട് താന്‍ യോജിക്കുന്നുവെന്നാണ് ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
തോമസ് ആല്‍വ എഡിസണ്‍ വൈദ്യുതി കണ്ടുപിടിച്ചത് മുതലാണ് ഇത്തരം ആരാധനാക്രമങ്ങള്‍ തുടങ്ങിയതെന്നും നബി ഇസ്ലാം മതം സ്ഥാപിക്കുമ്പോള്‍ വൈദ്യുതി ഇല്ലായിരുന്നെന്നും എന്നും സോനു നിഗം വിമര്‍ശിച്ചിരുന്നു.
















