Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്യോതിസ്സുകള്‍ക്കും ശക്തി പകരുന്ന ആത്മജ്യോതിസ്സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2018, 02:44 am IST
inSamskriti

ജ്യോതിഷാം ജ്യോതി എന്ന് പറഞ്ഞതിനെ വിവരിക്കുന്നു

 അടുത്ത മന്ത്രത്തില്‍…

ന തത്ര സൂര്യോ ഭാതി

 ന ചന്ദ്ര താരകം

നേമാ വിദ്യുതോ ഭാന്തി  

 കുതോയമഗ്‌നി:

തമേവ ഭാന്തമനുഭാതി സര്‍വ്വം 

തസ്യ ഭാസാ സര്‍വ്വമിദം 

വിഭാതി

അവിടെ ആത്മാവില്‍ സൂര്യനോ ചന്ദ്രനോ നക്ഷത്രങ്ങളോ പ്രകാശിക്കുന്നില്ല. ഇടിമിന്നല്‍ പ്രകാശിക്കുന്നില്ല. അഗ്‌നിയുടെ കാര്യം പറയേണ്ടതില്ല. അതിന്റെ പ്രകാശമാണ് എല്ലാറ്റിന്റെയും പ്രകാശമായി മാറുന്നത്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും അഗ്‌നിയ്‌ക്കുമെല്ലാം ജ്യോതിസ്സിനെ കൊടുക്കുന്നത് ഈ ഒരേ ഒരു പ്രഭവകേന്ദ്രം തന്നെ. അതിന്റെ വെളിച്ചത്തിനു മുന്നില്‍ മറ്റു വെട്ടങ്ങള്‍ ഒന്നുമല്ല. ആ വെളിച്ചമില്ലായിരുന്നുവെങ്കില്‍ ഇവയൊന്നും പ്രകാശിക്കുമായിരുന്നില്ല. ആത്മ ജ്യോതിസ്സിന്റെ സാന്നിദ്ധ്യമുള്ളതുകൊണ്ട് മാത്രമാണ് എല്ലാ വെളിച്ചത്തേയും നാം അറിയുന്നത്.  നമ്മുടെ കണ്ണിലൂടെ ആത്മജ്യോതിസ്സ് പ്രസരിക്കുമ്പോള്‍ എല്ലാ പ്രകാശത്തേയും തിരിച്ചറിയുന്നു.

  ‘അര്‍ക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു കണ്ണിനു കണ്ണു മനമാകുന്ന കണ്ണതിനു കണ്ണായ് നിന്ന പൊരുള്‍..’ എന്ന് എഴുത്തച്ഛന്‍ ഹരിനാമകീര്‍ത്തനത്തില്‍ പറയുന്നു.

    ഈ ഉപനിഷദ് മന്ത്രത്തെ ദീപാരാധന വേളയില്‍ ആരതി മന്ത്രമായി ജപിക്കാറുണ്ട്. ആത്മജ്യോതിസ്സിനു മുന്നില്‍ ഒരു തിരിയോ കര്‍പ്പൂരമോ കത്തിച്ച് നമുക്ക് നിര്‍വൃതിയടയാം.

സ്വയം ജ്യോതിസ്വരൂപമായ  ആത്മാവിനെ പ്രകാശിപ്പിക്കുവാന്‍ അവയ്‌ക്ക് ഒന്നിനും കഴിവില്ല. ലോകത്തിലെ മറ്റുള്ളതിനൊക്കെ വെളിച്ചം പകരാന്‍ ജ്യോതിസ്സുകള്‍ക്ക് കരുത്ത് കൊടുക്കുന്നത് ആത്മജ്യോതിസ്സിന്റെ പക്കല്‍ നിന്നാണ്.

ആത്മചൈതന്യ സ്പര്‍ശമുള്ളതിനാലാണ് ലോകത്തെ എല്ലാറ്റിനും തേജസ്സുണ്ടാകുന്നത്. മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം പോലെയാണ് ആത്മജ്യോതിസ്സിനു മുന്നില്‍ എല്ലാ പ്രകാശ ഗോപുരങ്ങളും. കഠോപനിഷത്തിലും ശ്വേതാശ്വതരോപനിഷത്തിലും ഈ മന്ത്രം കാണാം.

 ബ്രഹ്‌മൈവേദമമൃതം 

പുരസ്താദ്

ബ്രഹ്മ പശ്ചാദ്ബ്രമ ഭക്ഷണതശ്ചോത്തരേണ

അധ ശ്വേര്‍ദ്ധ്വം ച പ്രസൃതം

ബ്രഹ്മൈവേദം വിശ്വമിദം വരിഷ്ഠം

  മുന്നിലും പിന്നിലും വലത്തും ഇടത്തും താഴേയും മുകളിലുമെല്ലാം നാശമില്ലാത്ത ബ്രഹ്മമാണ്. ഈ വിശ്വം മുഴുവന്‍ ബ്രഹ്മമാണ്. ഏറ്റവും ശ്രേഷ്ഠമായതും ബ്രഹ്മം തന്നെയാണ്.

   ബ്രഹ്മം മാത്രമാണ് സത്യമായത്. നാമരൂപങ്ങളായിരിക്കുന്നതെല്ലാം അസത്യമാണ്. അറിവില്ലായ്‌മ കാരണമാണ് പലതായി കാണുന്നത്. അറിവില്ലായ്‌മ നീങ്ങുമ്പോള്‍ ശരിയായ ബ്രഹ്മജ്ഞാനം നേടും. സ്വര്‍ണ്ണാഭരണങ്ങളില്‍ സ്വര്‍ണ്ണം മാത്രമാണ് സത്യം. ആഭരണങ്ങളുടെ രൂപവും പേരും വാസ്തവമല്ല.

കളിമണ്‍ പാത്രങ്ങളില്‍ കളിമണ്ണ് മാത്രമാണ് സത്യം. പാത്രങ്ങള്‍ ഉടഞ്ഞാലും മണ്ണ് നിലനില്‍ക്കും. ഈ ലോകം ബ്രഹ്മം തന്നെയാണ്. അതുകൊണ്ട് ഏറ്റവും ഉത്തമമായതും അതുതന്നെ. ഇരുണ്ട വെളിച്ചത്തില്‍ കയറിനെ കണ്ട് പാമ്പാണെന്ന്  തെറ്റിദ്ധരിക്കും പോലെയാണ് ജഗത്ത് വാസ്തവത്തിലുള്ളതെന്ന് കരുതുന്നത്. അറിവില്ലായ്‌മ കൊണ്ടാണിത്. അവിദ്യ നീങ്ങുക തന്നെ വേണം. ബ്രഹ്മം ഒന്നു മാത്രമേ പരമാര്‍ത്ഥമായ സത്യമുള്ളൂവെന്നാണ് വേദങ്ങള്‍ അനുശാസിക്കുന്നത്.

ഇതോടെ രണ്ടാം മുണ്ഡകത്തിലെ രണ്ടാം ഖണ്ഡം തീര്‍ന്നു.

തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

News

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.