Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്ത്യയാത്രയിലും ചമയങ്ങള്‍ അഴിയാതെ മടവൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2018, 02:45 am IST
in Kerala

കിളിമാനൂര്‍: രാവണ വിജയത്തിലെ രാവണന് രൂപഭാവങ്ങള്‍ പകരാന്‍ ഒരുങ്ങവേ ചമയങ്ങളോടെ കലാകാരനെ കാലം കൂടെ കൂട്ടുന്നു. ആട്ടവിളക്കണയും മുമ്പേ എന്നന്നേക്കുമായി അരങ്ങുവിട്ട മടവൂരിന്റെ കരുണഭാവം കാണാന്‍ ജന്മനാട്ടില്‍ തടിച്ചുകൂടിയത് ആയിരങ്ങള്‍. ചമയങ്ങള്‍ മായ്‌ക്കാതെ, ഒരു തികഞ്ഞ കലാകാരന്റെ സാര്‍ത്ഥക ജീവിതം ജീവിച്ച് തീര്‍ത്തിരിക്കുന്നുവെന്ന വീരഭാവം തന്നെയായിരുന്നു, അന്ത്യയാത്രയ്‌ക്കുള്ള ചമയങ്ങളോടെ കിടക്കുമ്പോഴും ആ മുഖത്ത്.

അന്തരിച്ച കഥകളി ആചാര്യന്‍ പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍നായരുടെ ഭൗതികശരീരം ജന്മനാടായ മടവൂരില്‍ ബുധനാഴ്ച ഉച്ചയ്‌ക്ക് 12 ന് പൊതുദര്‍ശനത്തിനായി എത്തിക്കുമ്പോള്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ വന്‍ജനാവലി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പനപ്പാംകുന്ന് ഗവ.എല്‍പിഎസ്, മടവൂര്‍ തുമ്പോട്  സിഎന്‍പിഎസ് യുപിഎസ്, ഭൗതികദേഹം പൊതുദര്‍ശനത്തിനായി വച്ചു. മടവൂര്‍ തുമ്പോട് ഗവ.എല്‍പിഎസ് എന്നിവിടങ്ങളിലെ അധ്യാപകരും കുട്ടികളുമടക്കം നാട്ടുകാര്‍ ഒന്നടങ്കം നാടിന്റെ നാമം ദേശാന്തരങ്ങളിലെത്തിച്ച കലാകാരനെ അവസാനമായി കാണുവാനെത്തിയിരുന്നു. വിവിധ സംഘടനകളും ക്ഷേത്ര ഭരണസമിതികളും ഗ്രന്ഥശാലകളും പുഷ്പചക്രം സമര്‍പ്പിച്ചു. പന്ത്രണ്ടരയോടെ മടവൂരാശാന്‍ ദീര്‍ഘകാലം പ്രിന്‍സിപ്പലായിരുന്ന പകല്‍കുറി  കലാഭാരതി കഥകളി വിദ്യാലയത്തിലേക്ക് ഭൗതികദേഹം പൊതുദര്‍ശനത്തിനായി കൊണ്ടുപോയി.

മടവൂര്‍ കൃഷ്ണന്‍കുന്ന് കരോട്ട് പുത്തന്‍വീട്ടില്‍ രാമക്കുറുപ്പിന്റെയും, കിളിമാനൂര്‍ പോങ്ങനാട് ചാങ്ങയില്‍ കല്യാണിയമ്മയുടെയും മകനായി 1929 ഏപ്രില്‍ 7നാണ് വാസുദേവന്‍ നായരുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം മൂത്ത സഹോദരന്‍ ദിവാകരക്കുറുപ്പിന്റെ പ്രേരണയില്‍ മടവൂര്‍ പരമേശ്വരന്‍പിള്ളയാശാനില്‍ നിന്നും കഥകളി അഭ്യസിച്ചു. ആറ് മാസത്തെ പഠനശേഷം അരങ്ങേറ്റം. തുടര്‍ന്ന് കുറിച്ചി കുഞ്ഞന്‍പണിക്കരുടെ ശിഷ്യനായി. പിന്നിട് ഒരു വ്യാഴവട്ടക്കാലത്തെ ഗുരുകുലസമ്പ്രദായത്തില്‍ ഗുരു ചെങ്ങന്നൂര്‍ രാമന്‍പിള്ള ആശാനില്‍ നിന്നുള്ള ശിക്ഷണമാണ് മടവൂരിലെ പ്രതിഭയെ പുറത്തു കൊണ്ടുവന്നത്. വിവിധ വേഷങ്ങളില്‍ തെക്കന്‍ കളരിയുടെ പരമാചാര്യനായി മടവൂര്‍ അറിയപ്പെട്ടു. കലാമണ്ഡലത്തിലെ അധ്യാപനവൃത്തിക്കുശേഷം ഗുരു ചെങ്ങന്നൂരിന്റെ മേല്‍നോട്ടത്തില്‍ എം.കെ.കെ.നായര്‍ പകല്‍ക്കുറിയില്‍ ആരംഭിച്ച ഗുരുകുലസമ്പ്രദായം പിന്‍തുടര്‍ന്ന കലാഭാരതി കഥകളി വിദ്യാലയത്തിന്റെ തലവനായതോടെ മടവൂരിലും പകല്‍ക്കുറിയിലുമായി ജന്മനാട്ടിലും അദ്ദേഹത്തിന് അനേകം ശിഷ്യരെ ലഭിച്ചു. രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചപ്പോള്‍ അനുമോദിക്കാനായി മടവൂരില്‍ നിന്നുള്ള ഒരു ക്ഷണവും മടവൂരാശാന്‍ നിഷേധിച്ചില്ല. നാടൊരുക്കിയ സ്‌നേഹത്തിന് ആവോളം നന്ദി പറഞ്ഞ് ജന്മനാടുമായുള്ള ബന്ധം അദ്ദേഹം കാത്ത് സൂക്ഷിച്ചു.

അരങ്ങൊഴിഞ്ഞത് കളിയരങ്ങിന്റെ കുലപതി : കുമ്മനം

കൊട്ടാരക്കര: കളിയരങ്ങിന്റെ കുലപതിയായിരുന്നു മടവൂര്‍ വാസുദേവന്‍ നായര്‍ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അനുസ്മരിച്ചു. തെക്കന്‍ചിട്ടയിലൂടെ അദ്ദേഹം കഥകളിയെ കലയുടെ ഉത്തുംഗസോപാനത്തിലേക്ക് നയിച്ചു. തന്റെ അഭിനയ പാടവത്തിലൂടെ കഥകളിയുടെ യശസ്സ് ലോകം മുഴുവന്‍ വ്യാപിക്കാന്‍ അദ്ദേഹം നല്‍കിയ സംഭാവന എക്കാലവും സ്മരിക്കപ്പെടും. തന്റേതായ ശൈലിയിലൂടെ അഭിനയ കലയുടെ കൊടുമുടികള്‍ കീഴടക്കിയ ചക്രവര്‍ത്തിയുടെ, കഥകളി തറവാട്ടിലെ കാരണവരുടെ വിയോഗം കഥകളിക്കും കലാലോകത്തിനും തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

കഥകളിയില്‍ ലയിച്ചുചേര്‍ന്ന ജീവിതം-തപസ്യ

കൊല്ലം: കഥകളിയില്‍ ജീവിച്ച് കഥകളിയില്‍ ലയിച്ചുചേര്‍ന്ന ജീവിതമാണ് മടവൂര്‍ വാസുദവനാശാന്റേതെന്ന് തപസ്യ കലാസാഹിത്യവേദി അനുസ്മരിച്ചു. ജീവിതം പോലെ ധന്യമായിരിക്കുന്നു ആ വിയോഗവും. പ്രായം തളര്‍ത്താത്ത കലാപ്രതിഭയുടെ ഈശ്വരലാസ്യമായിരുന്നു മടവൂരിന്റെ ജീവിതം. കലയും ജീവിതം രണ്ടായിരുന്നില്ല അദ്ദേഹത്തിന്.  തപസ്യ അടുത്തിടെ നടത്തിയ സാംസ്‌കാരിക തീര്‍ത്ഥാടനത്തിന്റെ കൊല്ലത്തെ പരിപാടികളില്‍ അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. കാവനാട് പൊതുനിരത്തുവക്കില്‍ നടന്ന സ്വീകരണ പരിപാടിയില്‍ മടിയില്ലാതെ അദ്ദേഹം അദ്ധ്യക്ഷനായതും തപസ്യയുടെ അനുശോചന സന്ദേശത്തില്‍ പറയുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.