അഴീക്കോട്: നീര്‍ക്കടവ് കാപ്പിലെ പീടികയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം. ബിജെപി പ്രവര്‍ത്തകരായ നികേഷ്(37), നിഖില്‍(25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 8.30 ഓടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവര്‍ക്കും നേരെ സിപിഎം സംഘം ബോബേറ് നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ആലിങ്കില്‍ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം സംഘം അക്രമം നടത്തിയിരുന്നു. സംഭവത്തില്‍ കേസെടുക്കാനോ പ്രതികളെ പിടികൂടാനോ പോലീസ് തയ്യാറായിരുന്നില്ല. ഇത് സിപിഎം പ്രവര്‍ത്തകര്‍ക്ക് തുടര്‍ അക്രമങ്ങള്‍ക്ക് പ്രചോദനമാവുകയായിരുന്നു.
















