കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുമ്പോള്‍ കാശുള്ളവര്‍ രക്ഷപ്പെടും ഞാനൊക്കെ ഇങ്ങനെ കിടക്കുമെന്ന് ഒന്നാം പ്രതി പള്‍സര്‍ സുനി. ഇപ്പോള്‍ താന്‍ മാത്രം പ്രതിയായെന്നും സുനി പറഞ്ഞു. ഇന്ന് അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മാദ്ധ്യമ പ്രവര്‍ത്തകരോട് സുനി ഇങ്ങനെ പ്രതികരിച്ചത്.
ഇന്ന് കേസ് പരിഗണിച്ച കോടതി ദിലീപിന്, നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചിരുന്നു. പിന്നാലെ കേസ് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു.
















