Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തന്മാരുടെ ആ ലളിതമാര്‍ഗ്ഗവും പരമപദപ്രാപ്തിയും വിവരിക്കുന്നു (12-6, 7)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2018, 02:30 am IST
inSamskriti

എന്നെ ശ്രവണ-കീര്‍ത്തന-സ്മരണാദികളിലൂടെ ഭജിക്കുന്ന ഭക്തന്മാര്‍, എന്നെ സന്തോഷിപ്പിച്ച് ആനന്ദാനുഭൂതി നേടുന്നത് എങ്ങനെ എന്നും എത്ര എളുപ്പത്തിലെന്നും പറയാം.

അവര്‍ എന്നെ മാത്രം ഉത്കൃഷ്ടനായി അറിയുന്നു. ലൗകികസുഖഭോഗങ്ങളോ ജീവാത്മ പരമാത്മ തത്വജ്ഞാനമോ മോക്ഷമോ ആഗ്രഹിക്കുന്നില്ല. അവര്‍ എന്നെ മാത്രം ആശ്രയിക്കുന്നവരാകയാല്‍ അവരെ, ”മത്പരാഃ” എന്നു ഞാന്‍ വിശേഷിപ്പിക്കുന്നു.

മയി സര്‍വ്വാണി കര്‍മ്മാണി സംന്യസ്യ

ആഹാരം പാകം ചെയ്യുക, ധനം സമ്പാദിക്കുക, ഗൃഹം നിര്‍മ്മിക്കുക തുടങ്ങിയ ലൗകികകര്‍മ്മങ്ങളും യാഗം, ദാനം, അഗ്നിഹോത്രം മുതലായ വൈദികകര്‍മ്മങ്ങളും ധ്യാനം, മന്ത്രജപം, വ്രതാനുഷ്ഠാനം തുടങ്ങി ആത്മീയകര്‍മങ്ങളും ചെയ്യുന്നതായി കാണാം. പക്ഷേ അവ ചെയ്യുന്നത് എന്തെങ്കിലും ഫലം ആഗ്രഹിച്ചുകൊണ്ടല്ല എന്നില്‍ സമര്‍പ്പിതമാകുംവിധം അത്യന്ത പ്രേഷ്ഠനായ് ഞാന്‍ വസുദേവപുത്രനായ ഈ കൃഷ്ണന്‍-പ്രസാദിക്കണം, സന്തോഷിക്കണം, എന്ന ഒരേ ഒരു ഉദ്ദേശ്യത്തോടെ എല്ലാം ചെയ്യുന്നു.

അനന്യേന യോഗേനഏവ

അവരുടെ ഭക്തിയെ അനന്യ ഭക്തിയോഗം എന്ന് പറയാം. എന്നെ അല്ലാതെ വേറെ ഒരു ദേവനേയോ, ഋഷിയേയോ അവര്‍ ഭജിക്കാനാഗ്രഹിക്കുന്നില്ല. ഭക്തിയോഗ മാര്‍ഗ്ഗത്തിലേക്കല്ലാതെ, കര്‍മ്മയോഗത്തിലേക്കോ ജ്ഞാനയോഗത്തിലേക്കോ അവരുടെ ശ്രദ്ധ തെന്നിപ്പോവുകയില്ല. എന്റെ ലോകത്തില്‍ എത്തിച്ചേരണം എന്നല്ലാതെ വേറെ ഒരു ലക്ഷ്യവും അവര്‍ക്കില്ല.

മാം ധ്യായന്തഃഉപാസനേ-

എന്നെക്കുറിച്ചുള്ള ചിന്തയ്‌ക്ക് ഒരു ചലനവും സംഭവിക്കാതെ, മനസ്സിന്റെയും വാക്കിന്റെയും പ്രവൃത്തിയുടെയും ഒഴുക്ക് എന്നില്‍തന്നെ അവര്‍ എത്തിക്കുന്നു. ഉണരുമ്പോഴും ഉറങ്ങുമ്പോഴും കുളിക്കുമ്പോഴും കളിക്കുമ്പോഴും നടക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ‘ഹരേ കൃഷ്ണാ!’ നാമം ജപിക്കുന്നു. അങ്ങനെ എപ്പോഴും അവര്‍ എന്നോടു ബന്ധപ്പെടുത്തി തന്നെ ചെയ്യുന്നു. അവര്‍ ദരിദ്രര്‍ക്ക് സഹായം ചെയ്യും; അനാഥരെ സംരക്ഷിക്കും; അപ്പോഴും ഭക്തന്മാര്‍ അവരിലെ പരമാത്മാവായ എന്നെ സേവിക്കുകയാണ്. മനസ്സ് എന്നില്‍തന്നെ ആവേശപൂര്‍വം പ്രവര്‍ത്തിക്കുന്നു. അതിനാല്‍ എന്നെ ധ്യാനിക്കാനും കഥാനാമശ്രവണ കീര്‍ത്തനങ്ങള്‍ ചെയ്യാനും നിത്യം ശീലിച്ച് സ്വഭാവമായി മാറ്റുകയും ചെയ്യും. റേഡിയോവില്‍നിന്ന് എന്നെക്കുറിച്ചുള്ള ഗീതങ്ങള്‍ മാത്രം കേള്‍ക്കും. ടെലിവിഷനില്‍നിന്ന് എന്റെ കഥമാത്രം കേള്‍ക്കും, കാണും. രാവിലത്തെ നടത്തം എന്റെ ക്ഷേത്രത്തില്‍, എന്നെ പ്രദക്ഷിണം വക്കുന്ന രീതിയില്‍ ചെയ്യും. എനിക്ക് നിവേദിച്ച പ്രസാദം മാത്രമേ അവര്‍ ഭക്ഷിക്കുകയുള്ളൂ. ഇങ്ങനെ അവരുടെ മനസ്സു എന്നില്‍ മാത്രം ആവേശിച്ചുനില്‍ക്കും. (മയ്യാവേശിത ചേതസാം)

അവരെ ഞാന്‍ തന്നെ സങ്കടങ്ങളില്‍നിന്ന് രക്ഷിക്കും. എനിക്ക് അവരോട് സ്‌നേഹവും കാരുണ്യവും വളരെ കൂടുതലായി ഉണ്ട്. ജനനമരണ രൂപമായ സംസാര സമുദ്രത്തില്‍നിന്ന് അവരെ ഞാന്‍ തന്നെ ഉദ്ധരിക്കും. മാത്രമല്ല, മായാബന്ധം ലേശംപോലും ഇല്ലാത്ത എന്റെ ലോകത്തിലേക്ക് അവരെ കൊണ്ടുവരികയും ചെയ്യും.

വരാഹ പുരാണത്തില്‍ ഞാന്‍ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്.

”നയാമി പരമം സ്ഥാനം

അര്‍ച്ചിരാദിഗതിം വിനാ

ഗരുഡസ്‌കന്ധമാരോപ്യ

യഥേച്ഛമനിവാരിതഃ”

(= എന്റെ ഭക്തന്‍- സൂര്യലോകം ചന്ദ്രലോകം മുതലായ ദിവ്യലോകങ്ങളില്‍ വസിക്കുകയും, സത്യലോകത്തില്‍ ബ്രഹ്മാവിനൊപ്പം താമസിക്കുകയും അങ്ങനെ കാലക്രമേണ എന്റെ ലോകത്തില്‍ എത്തിക്കുന്ന അച്ചിരാദിഗതി-ആശ്രയിക്കേണ്ടതില്ല. ഗരുഡന്റെ പുറത്ത് ഭക്തനെ കയറ്റി എന്റെ ധാമത്തിലേക്ക് ഞാന്‍ തന്നെ ആനയിക്കും)

ഹേ, പാര്‍ത്ഥ!-പൃഥയുടെ-കുന്തിയുടെ-പുത്രന്മാരായ നിങ്ങളുടെ ഭക്തിയാല്‍ വശീകരിക്കപ്പെട്ട ഞാന്‍ നിങ്ങളെ എത്രയെത്ര സങ്കടങ്ങളില്‍നിന്നു രക്ഷിച്ചു! അതുപോലെ ഞാന്‍ എന്റെ മറ്റു ഭക്തന്മാരെയും രക്ഷിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

News

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

Kerala

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.