ന്യൂദല്‍ഹി: ത്രിപുരയിലെ 25 വര്‍ഷത്തെ തുടര്‍ച്ചയായ ഇടത് ഭരണം ബിജെപി അവസാനിപ്പിക്കുമെന്ന് സര്‍വ്വെ. ന്യൂസ് എക്‌സ്- ജന്‍ കി ബാത്ത് സര്‍വ്വെ 31 മുതല്‍ 37 വരെ സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നു. സിപിഎമ്മിന് 23-29 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസ്സിന് സീറ്റില്ല. ഈ മാസം 27നാണ് തെരഞ്ഞെടുപ്പ്.
60ല്‍ 49 സീറ്റില്‍ വിജയിച്ചാണ് 2013ല്‍ സിപിഎം ഭരണത്തിലെത്തിയത്. കോണ്‍ഗ്രസ് പത്തിടത്ത് ജയിച്ചപ്പോള്‍ ബിജെപിക്ക് അന്ന് സീറ്റൊന്നും ലഭിച്ചില്ല. കോണ്‍ഗ്രസ്സില്‍നിന്നും തൃണമൂല്‍ കോണ്‍ഗ്രസ്സിലെത്തിയ എംഎല്‍എമാര്‍ ഏതാനും മാസം മുന്‍പ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇപ്പോള്‍ ഏഴ് എംഎല്‍എമാര്‍ ബിജെപിക്കുണ്ട്. ഇത്തവണ ബിജെപിയാണ് മുഖ്യ എതിരാളിയെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പ്രതികരിച്ചിരുന്നു.
















