മുംബൈ: സമൂഹത്തിൽ ലിംഗസമത്വം ഉറപ്പാക്കേണ്ടത് ഏറെ അനിവാര്യമായ കാര്യമാണെന്ന് ബോളിവുഡ് താരം സോനം കപൂര്‍. കാനേഡിയന്‍ ഭരണകൂടത്തിന്റെ പുതിയ തീരുമാനത്തെ ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ പരാമര്‍ശം.
കാനേഡിയന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രാജ്യത്തിന്റെ ദേശീയഗാനത്തില്‍ നിന്ന് ‘സണ്‍’ എന്ന വാക്കിന് പകരം ‘അസ്’ എന്ന വാക്ക് ഉള്‍പ്പെടുത്തിയിരുന്നു. ദേശീയഗാനം തിരുത്തി ലിംഗ സമത്വം ഉറപ്പാക്കിയ കാനേഡിയന്‍ ഭരണകൂടത്തിന്റെ തീരുമാനം അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് താരം വ്യക്തമാക്കി.
തങ്ങളുടെ ശരീരത്തെ കുറിച്ച് പെണ്‍കുട്ടികളെ പഠിപ്പിക്കുകയെന്നതും തങ്ങളെത്തന്നെ പരിപാലിക്കുന്നതില്‍ അവരെ ശക്തിപ്പെടുത്തുന്നതും ഇന്നത്തെ ലോകത്തില്‍ അത്യാവശ്യമാണെന്ന് സോനം പറയുന്നു. അക്ഷയ് കുമാറിന്റെ പാഡ്മാനില്‍ കേന്ദ്ര കഥാപാത്രമാണ് സോനം കപൂര്‍. സ്ത്രീകളിലെ ആര്‍ത്തവം വിഷയമാക്കി ആര്‍. ബല്‍കി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാഡ്മാൻ
















