ന്യൂദല്‍ഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ബജറ്റ് ഒരുക്കല്‍ സംഘത്തില്‍ 11 പേരാണ്. സാമ്പത്തിക കാര്യ സെക്രട്ടറ എസ്. സി. ഗാര്‍ഗ്, എക്സ്പന്‍ഡിച്ചര്‍ സെക്രട്ടറി എ.എന്‍. ഝാ, ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആദിയ, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി രാജീവ് കുമാര്‍, മുഖ്യ സാമ്പത്തിക കാര്യ ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍, സിബിഇസി ചെയര്‍മാന്‍ വനജാ സര്‍നാ, നീരജ് ഗുപ്ത, സിബിഡിടി ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര, ധനകാര്യ സഹമന്ത്രിമാരായ പൊന്‍ രാധാകൃഷ്ണന്‍, എസ്.പി. ശുക്ല.
















