തലശ്ശേരി: ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് മാറ്റങ്ങളുണ്ടാവുന്നില്ലെന്നും ശാസ്ത്രം പഠിക്കുന്നവര്‍ ഇവ അറിഞ്ഞിരിക്കണമെന്നും മുപ്പതാമത് ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഭാഗമായി പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കപ്പെട്ട ശാസ്ത്രജ്ഞരുമായുള്ള സംവാദത്തില്‍ ശാസ്ത്ര സമൂഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.
എബോള വൈറസ്സ് മുതല്‍ ഇന്ത്യയുടെ വളര്‍ച്ചക്ക് ശാസ്ത്രം സ്വീകരിക്കേണ്ട വിവിധ വിഷയങ്ങളെക്കുറിച്ചും കുട്ടികള്‍ ആശങ്കയോടെ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ശാസ്ത്ര സമൂഹത്തിന്റെ മറുപടി നിരവധി വാതായനങ്ങള്‍ തുറന്നിട്ടു. ശാസ്ത്രത്തില്‍ സമീപിക്കുമ്പോള്‍ വ്യത്യസ്ത വിഷയങ്ങളെ ഗഹനമായി സമിപിക്കണമെന്നും സമൂഹത്തില്‍ പ്രയോഗത്തിലൂടെ വഴക്കം വന്ന അറിവില്‍ ശാസ്ത്രത്തെ കണ്ടെത്തുന്നതിന് ശ്രമിക്കണമെന്നും മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ അപിപ്രായപ്പെട്ടു. ഡോ.എ.ജയകൃഷ്ണന്‍, പ്രൊഫ.എം.സി.ദത്തന്‍, പ്രൊഫ.വി.കെ.ദാമോദരന്‍, ഡോ.എ.പി.കുട്ടികൃഷ്ണന്‍, ഡോ.ടി.ജെ.ജോണ്‍, ഡോ.മാണിക്യം, ഡോ.തമ്പാന്‍ മേല്ലോത്ത്, ഡോ.ജി.അനില്‍കുമാര്‍, ഡോ.റെജി ഫില്ലിപ്പ്, പ്രൊഫ.ജി.എം.നായര്‍, ഡോ.സുരേഷ് ദാസ് എന്നിവര്‍ വിദ്യാര്‍ത്ഥികളോട് സംവദിച്ചു. കേരള വനഗവേഷണ സ്ഥാപനം ശാസ്ത്രജ്ഞന്‍ ഡോ.വി.ബി.ശ്രീകുമാര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
















