Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ആധിയില്ലാതെ ‘ആദി’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2018, 08:05 pm IST
inEntertainment

 സപ്തംബര്‍ 30, 2016… മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ജീത്തുജോസഫിന്റെ സംവിധാനത്തിലൂടെ അഭിനയരംഗത്തേക്ക് എത്തുന്നുവെന്ന് പ്രഖ്യാപിച്ച ദിനം. അന്നുമുതല്‍ 2018 ജനുവരി 26 വരെ മലയാളസിനിമാ പ്രേക്ഷകരും തെന്നിന്ത്യന്‍ സിനിമാലോകവും കാത്തിരുന്നത് ഒരേ ഒരു ചോദ്യത്തിനുത്തരമാണ്. പ്രണവിന്റെ വരവ് എങ്ങനെയാവും? മോഹന്‍ലാല്‍ എന്ന നടനെ സ്‌നേഹിച്ചവരെല്ലാം മകന്റെ വിജയത്തിനുവേണ്ടി കാത്തിരുന്നപ്പോള്‍ ജീത്തു ജോസഫ് എന്ന സംവിധായകന്റെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികൂടിയായി  അത്. എന്നാൽ ‘ആദി’ പുറത്തിറങ്ങിയപ്പോള്‍ പലരുടെയും ആധി മാറി. ‘പുനര്‍ജനി’യിലൂടെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ പ്രണവിന്റെ മടങ്ങിവരവ് മലയാളസിനിമയില്‍ പുതിയൊരു താരയുഗത്തിനുകൂടി വഴിയൊരുക്കുമെന്ന് ‘ആദി’ കണ്ടവരെല്ലാം ഉറപ്പിച്ചുപറയുന്നു.

മോഹന്‍ലാലിന്റെ ആദ്യചിത്രമായ മഞ്ഞില്‍വിരിഞ്ഞപൂക്കളിലെ ‘മിഴിയോരം….’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. മോഹന്‍ലാല്‍ എന്ന യുവാവിനെ വെള്ളിത്തിരയിലെ രാജകുമാരനാക്കാന്‍ കാരണമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളോടുള്ള ആദരവോ വിശ്വാസമോ തന്നെയാകാം ‘ആദി’യുടെ ആദ്യരംഗത്ത് ആ ഗാനമുപയോഗിച്ചതിന്റെ പിന്നില്‍. എന്തായാലും വിശ്വാസം തെറ്റിയില്ല. 2018ലെ ഹിറ്റുകളുടെ പട്ടികയിലേക്ക് ‘ആദി’ മാറുകയാണ്.

മ്യൂസിക് ഡയറക്ടറാകാന്‍ സ്വപ്നം കണ്ടുനടക്കുന്ന അച്ഛനമ്മമാരുടെ ഏകമകന്‍. ഭാഗ്യം തേടി ബാംഗ്ലൂരിലെത്തുന്ന ‘ആദി’യെ വിധി കാത്തുവച്ചിരുന്നത് പരീക്ഷണങ്ങളുടെ കാലഘട്ടമായിരുന്നു. ജീവിതത്തിനും മരണത്തിനുമിടയിലൂടെയുള്ള നെട്ടോട്ടം. ചെന്നുപെട്ട കുരുക്കഴിക്കാന്‍ ‘ആദി’യോടുന്ന ഓട്ടത്തിനിടെ പ്രണവ് മോഹന്‍ലാല്‍ എന്ന നടന്‍ പുറത്തെടുത്ത ശാരീരികപ്രകടനവും മെയ്‌വഴക്കവും പ്രേക്ഷകരെ ശരിക്കും ഞെട്ടിക്കുന്നുണ്ട്. ബോളിവുഡ് സിനിമകളില്‍ കണ്ടിട്ടുള്ള ആക്ഷന്‍ രംഗങ്ങളോട് കിടപിടിക്കുന്ന പ്രണവിന്റെ പ്രകടനം മലയാളസിനിമയില്‍ പുതിയ ഒരു ആക്ഷന്‍ ഹീറോയുടെ സ്ഥാനമുറപ്പിക്കുന്നതാണ്. വിദേശരാജ്യങ്ങളില്‍ പരിശീലിക്കപ്പെടുന്ന പാര്‍ക്കൗര്‍ എന്ന ഗെയിം അഭ്യസിച്ചതിന്റെ ഗുണം പ്രണവ് ‘ആദി’യില്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തി. 

ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ മാക്‌സ് ലാബ് വിതരണത്തിനെത്തിച്ച ‘ആദി’യില്‍ ജീത്തുജോസഫിന്റെ പതിവ് അവതരണശൈലി തന്നെയാണുള്ളത്. ‘ദൃശ്യ’വും ‘മെമ്മറീ’സും ‘ഊഴവു’മെല്ലാം കണ്ട പ്രേക്ഷകര്‍ക്ക് ‘ആദി’യിലെ ആക്ഷന്‍ രംഗങ്ങളിലെ ചടുലത വിത്യസ്ത അനുഭവമാണ്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും മികവു പുലര്‍ത്തി. അതിഥി രവിയും അനുശ്രീയുമാണ് നായികമാര്‍. ആദിയെ പ്രതിസന്ധിയില്‍ സഹായിക്കാനെത്തിയ വേഷമണിഞ്ഞ ഷറഫുദീനും പ്രതിനായകറോളിലെത്തിയ കഥാപാത്രമായ ജയകൃഷ്ണനായെത്തിയ സിജു വിത്സണും തങ്ങളുടെ റോളുകള്‍ മികച്ചതാക്കി. ശരത്തിന്റെ ചേച്ചി ജയയായെത്തിയ അനുശ്രീയും ആദിയുടെ അച്ഛന്‍ മോഹന്‍ശര്‍മ്മയായി വേഷമിട്ട സിദ്ദിഖും മണിയായി വേഷമിട്ട മേഘനാഥനും പ്രേക്ഷകരെ ബോറടിപ്പിച്ചില്ല. എന്നാല്‍ ആദിയുടെ അമ്മയായി വേഷമിട്ട (ലെനയുടെ) ‘ആധി’ ചിലഘട്ടങ്ങളില്‍ അരോചകമായോയെന്ന് പ്രേക്ഷകര്‍ക്ക് തോന്നിപോകും. പ്രതിനായകന്‍ നാരായണറെഡിയായി വേഷമിട്ട ‘പുലിമുരുകനില്‍ ഡാഡി ഗിരിജ’യായിയെത്തിയ ജഗപതി ബാബുവിന്റെ പ്രകടനത്തിനും മറ്റൊരു പ്രതിനായകനായ സുജോയ് വര്‍ഗീസിന്റെ പ്രകടനത്തിനും തിളക്കം കുറഞ്ഞുപോയി.

ട്വിസ്റ്റുകളിലൂടെ ക്ലൈമാസ് കൊഴുപ്പിക്കുന്ന ജീത്തുജോസഫ് ‘ആദി’യിലും പതിവ് ആവര്‍ത്തിച്ചു. പ്രേക്ഷകര്‍ക്ക് ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാക്കി ‘ആദി’യെ ഒരുക്കാന്‍ ജീത്തുജോസഫിനായി. സൂപ്പര്‍താരത്തിന്റെ മകനെന്ന പരിവേഷതണലില്ലാതെ ആദിയെ പ്രേക്ഷക ഹൃദയങ്ങളിലെത്തിക്കാന്‍ പ്രണവിനും കഴിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍: ഭാരതീയ വിദ്യാനികേതന്‍

Kerala

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Kerala

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

Kerala

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

പുതിയ വാര്‍ത്തകള്‍

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.