ന്യൂദല്‍ഹി: ദല്‍ഹിയില്‍ സ്കൂള്‍ ബസ് തടഞ്ഞ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി. വടക്കന്‍ ദല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡൻ പ്രദേശത്താണ് സംഭവം.
ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ബസിന്‍റെ ഡ്രൈവര്‍ക്ക് നേരെ അക്രമിസംഘം വെടിയുതിര്‍ക്കുകയും ചെയ്തു. ഇരുപത്തിയഞ്ചോളം വദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. വടക്കന്‍ ദല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡന് സമീപമെത്തിയപ്പോഴാണ് സംഭവമുണ്ടായത്. കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
















