Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പാടിയോട്ടുചാല്‍ ഗ്രാമത്തെ ദു:ഖത്തിലാഴ്‌ത്തി ഒരു കുടുംബത്തിന്റെ ആത്മഹത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2018, 08:45 pm IST
inKannur

ചെറുപുഴ: ഒരു കുടുംബത്തിന്റെ കൂട്ട ആത്മഹത്യ പാടിയോട്ടുചാല്‍ ഗ്രാമത്തെയാകെ ദുഖത്തിലാഴ്‌ത്തി. പാടിയോട്ടുചാല്‍ ടൗണിലെ ബാര്‍ബര്‍ തൊഴിലാളി കുളങ്ങരവളപ്പില്‍ രാഘവന്‍, ഭാര്യ ശോഭ, മകള്‍ ഗോപിക എന്നിവരാണ് മരിച്ചത്. 

ഇവരുടെ മകന്‍ ജിതിനെ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ വീടിന് സമീപം ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. മകന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പുറത്ത് കൊണ്ടുവരണമെന്ന് പല രോടും ആവശ്യപ്പെട്ടിട്ടും ആരും സഹായിക്കാത്തതും കുടുംബത്തിന്റെ ഏക പ്രതീക്ഷയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ മകന്റെ വേര്‍പാട് താങ്ങാന്‍ കഴിയാത്തതും രാഘവനെ ഏറെ ദുഃഖിതനാക്കിയിരുന്നു. മകന്റെ മരണത്തിന് കാരണക്കാരായ കങ്കോല്‍ സ്വദേശിയെയും അയാളുടെ ബന്ധുവായ യുവതിയെയും ചില പോലീസ് ഉദ്യോഗസ്ഥര്‍ സഹായിക്കുന്നതായും നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

 ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇരുപത്തഞ്ചോളം കത്തുകളാണ് രാഘവന്‍ എഴുതിവെച്ചത്. തങ്ങളുടെ കുടുംബത്തിന്റെ ഗതി ഇനിയൊരാള്‍ക്കും വരരുതെന്നും കത്തില്‍ സൂചനയുണ്ട്. മലയോരത്തെ മികച്ച ഹാന്‍ഡ്‌ബോള്‍ താരവും കാലിക്കറ്റ് സര്‍വ്വകലാശാലാ താരത്തെയുമാണ് കൂട്ട ആത്മഹത്യയില്‍പ്പെട്ട ഗോപികയുടെ മരണത്തോടെ നഷ്ടമായത്. കുടുംബത്തിന്റെ മരണമറിഞ്ഞതോടെ നാട്ടുകാര്‍ വീടിനു സമീപത്ത് തിങ്ങിനിറഞ്ഞു. ഇതോടെ ജനപ്രതിനിധികള്‍ ഇടപെട്ട് മൃതദേഹങ്ങള്‍ കാണാന്‍ അവസരമൊരുക്കി. മൃതദേഹങ്ങളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തുന്നത് പൊലിസും ജനപ്രതിനിധികളും തടയുകയും ചെയ്തു. മരണശേഷം തങ്ങളുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ടെന്ന് പൊലിസ് അറിയിക്കുകയായിരുന്നു. 

മാതാപിതാക്കള്‍ക്കൊപ്പം ഗോപികയും ജീവനൊടുക്കിയത് കായികരംഗത്തിനും തീരാനഷ്ടമായി. വയക്കര ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ ഹാന്‍ഡ്‌ബോള്‍ ടീമിലൂടെ വളര്‍ന്ന് സംസ്ഥാന ജൂനിയര്‍ ടീമിലിടം നേടിയ ഗോപിക നിരവധി ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇക്കഴിഞ്ഞ മാസം വയക്കരയില്‍ നടന്ന സംസ്ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ കണ്ണൂര്‍ ടീമിനെ വിജയത്തിലെത്തിച്ചതിലും ഗോപികയുടെ മികവുറ്റ പ്രകടനമുണ്ടായിരുന്നു. ഹാന്‍ഡ്‌ബോളിലെ മികച്ച പ്രകടനത്തിലൂടെ സ്‌പോര്‍ട്ട് സ്‌ക്വാട്ടയില്‍ പ്രവേശനം നേടിയാണ് ഗോപിക തൃശൂരിലെ വിമല കോളജില്‍ ഡിഗ്രിക്ക് പ്രവേശനം നേടിയത്. ജലന്ധറില്‍ നടന്ന അന്തര്‍സര്‍വ്വകലാശാമീറ്റില്‍ ഹാന്‍ഡ് ബോളില്‍കാലിക്കറ്റ് സര്‍വ്വകലാശാലയ്‌ക്ക് വേണ്ടി മത്സരിച്ചിരുന്നു.

സഹോദരന്‍ ജിതിന്റെ മരണശേഷം കോളേജിലേക്ക് തിരികെ പോയ ഗോപിക കഴിഞ്ഞദിവസമാണ് ചന്ദ്രവയലിലെ വീട്ടില്‍ തിരിച്ചെത്തിയത്. ദേശീയ താരവും സംസ്ഥാടീമിലെ അംഗവുമായ ഗോപിക ആറാം ക്ലാസ് മുതല്‍ വയക്കര ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായിക താരമായിരുന്നു. വീട്ടിലുള്ളവരെ പുറത്തു കാണാതിരുന്നതിനെ തുടര്‍ന്ന് രാവിലെ പതിനൊന്നോടെ അയല്‍വാസികളെത്തി അന്വേഷിച്ചപ്പോഴാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നംഗ കുടുംബം ജീവനൊടുക്കിയതറിഞ്ഞ് നിരവധി പേരാണ് ചന്ദ്രവയലിലെ വീട്ടിലെത്തിയത്. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്‍, പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് പി.നളിനി, വൈസ് പ്രസിഡന്റ് പി.പ്രകാശന്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.വി.തമ്പാന്‍ തുടങ്ങിയവരും നിരവധി ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.