Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്: കണ്ണവം മേഖലയില്‍ മതതീവ്രവാദികളുടെ വളര്‍ച്ചക്ക് പിന്നില്‍ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2018, 10:42 pm IST
in Kannur

കണ്ണവം: കണ്ണവം മേഖലയില്‍ മുസ്ലീം മതതീവ്രവാദികളുടെ വളര്‍ച്ചക്ക് പിന്നില്‍ സിപിഎം. കഴിഞ്ഞദിവസം ആര്‍എസ്എസ് ശാഖാ മുഖ്യശിക്ഷകിനെ വെട്ടിക്കൊലപ്പെടുത്തിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തിലെന്ന് സൂചന.

അക്രമത്തിന് നാല് പ്രദേശങ്ങളിലെ പരിശീലനം ലഭിച്ച ക്രിമിനലുകളാണ് പങ്കാളികളായത്. നേരത്തെ ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ നാല് പ്രദേശങ്ങളിലെ അക്രമികള്‍ സംഭവത്തില്‍ പങ്കെടുത്തതെന്നാണ് മനസ്സിലാക്കാന്‍ പറ്റുന്നത്. കൊലചെയ്യപ്പെട്ട ശ്യാംപ്രസാദിനെ നേരത്തെ തന്നെ പ്രദേശത്തുള്ള ചിലര്‍ കൊലയാളി സംഘത്തിന് പരിചയപ്പെടുത്തിക്കൊടുത്തതായാണ് അറിയുന്നത്. കഴിഞ്ഞദിവസം കണ്ണവത്ത് നടന്ന എസ്ഡിപിഐ പൊതുയോഗത്തില്‍ വെള്ളിയാഴ്ച ദിവസം ശ്യാമപ്രസാദിന്റെ തലയും മീശയും എടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പോലീസിന്റെ സാന്നിധ്യത്തിലാണ് ഇത്തരത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയത്. എന്നാല്‍ പോലീസ് ഇത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. സിപിഎമ്മിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇതെന്നും അറിയുന്നു.

ശ്യാമപ്രസാദിനെ നേരത്തെ നിശ്ചയിച്ചത് പ്രകാരം വെള്ളിയാഴ്ച തന്നെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇദ്ദേഹം പഠിക്കുന്ന കാക്കയാങ്ങാട്ടെ ഐടിഐയില്‍ കൊലപാതക സംഘത്തില്‍പ്പെട്ട ഒരാള്‍ എത്തി ശ്യാമപ്രസാദ് അവിടെയുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു. കൊമ്മേരിയിലെ വിജനമായ സ്ഥലവും നേരത്തെ കണ്ടെത്തിയതാണ്. ഇക്കാര്യങ്ങളെല്ലാം പോലീസിന് അറിയാമെങ്കിലും ഗൂഡാലോചനയും മറ്റും നടത്തിയവരെ കേസില്‍ നിന്നും ഒഴിവാക്കാനുള്ള ഗൂഡശ്രമമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. 

കണ്ണവം ചുണ്ടയിലെ അമല്‍രാജ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ 17-ാം മൈലിലുള്ള എസ്ഡിപിഐ പ്രവര്‍ത്തകര്‍ അക്രമിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇക്കാര്യം അമല്‍രാജ് കണ്ണവം പോലീസില്‍ അറിയിച്ചെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. കണ്ണവം വെളുമ്പത്ത് പള്ളിയില്‍ ഉറൂസിനിടയില്‍ ചിലര്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ഇതും പോലീസ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഉറൂസ് ദിവസം അമല്‍രാജിന് മര്‍ദ്ദനമേറ്റിരുന്നു. ഇദ്ദേഹം തലശ്ശേരി ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പോലീസ് നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 16 ന് 17-ാം മൈലിലെ ആദര്‍ശിന്റെ വീട് എസ്ഡിപിഐ സംഘം അക്രമിച്ചിരുന്നു. എന്നാല്‍ ഈ സംഭവത്തിലും കേസെടുക്കാത്ത പോലീസ് ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്റെ ഭാര്യയെ അക്രമിച്ചു എന്ന കള്ളക്കേസ് ചുമത്തി ചിലരെ പിഡിപ്പിക്കാനാണ് ശ്രമിച്ചത്. ഈ സംഭവത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ സ്ത്രീകളെ സംഘടിപ്പിച്ച് ആര്‍എസ്എസിനെതിരെ കൂട്ടായ്‌മ സംഘടിപ്പിച്ചിരുന്നു. 

കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിന് വേണ്ടി പരസ്യമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതില്‍ മേഖലയിലെ മുസ്ലീം തീവ്രവാദ സംഘടനയില്‍പ്പെട്ട ചിലരും ഉണ്ടായിരുന്നു. കഴിഞ്ഞ പെരുന്നാളിന് ആശംസകളര്‍പ്പിച്ച് കണ്ണവം സഖാക്കള്‍ എന്ന പേരില്‍ സിപിഎമ്മിന്റെ പേരില്‍ എസ്ഡിപിഐക്കാര്‍ ഒരു വിഭാഗം ഈ മേഖലയില്‍ ബാനര്‍ ഉയര്‍ത്തിയിരുന്നു. 

സിപിഎമ്മിലെ ഒരുവിഭാഗം ഇത്തരം മതതീവ്രവാദികളെ കൂട്ടുപിടിച്ച് കണ്ണവം മേഖയില്‍ സംഘര്‍ഷത്തിന് കോപ്പുകൂട്ടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. സിപിഎമ്മിലെ ഒരു വിഭാഗത്തിന് ഇതില്‍ കടുത്ത എതിര്‍പ്പും ഉണ്ടായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലീസ് പിടിയിലായാല്‍ ഉടന്‍ ഇവരുടെ രക്ഷക്കായി എത്തിയിരുന്നത് മേഖലയിലെ ചില സഖാക്കളായിരുന്നു. ഇതിന്റെയെല്ലാം ഫലമായി കണ്ണവം വനമേഖലയിലും ഈ മേഖലയിലെ ചില മുസ്ലീം കേന്ദ്രങ്ങളിലും എസ്ഡിപിഐ സംഘം ആയുധ പരിശീലനം പോലും നടത്തിവരുന്നുണ്ട്. കണ്ണവത്തെ പള്ളിക്കമ്മറ്റി സിപിഎമ്മിന്റെ ഒത്താശയോടെ ഇത്തരം മതതീവ്രവാദികളുടെ പിടിയിലാവുകയും മതസൗഹാര്‍ദ്ദപരമായി നടത്തിവരുന്ന കണ്ണവം ഉറൂസ് വര്‍ഗ്ഗീയപരമായ ചടങ്ങായി മാറ്റുകയും ചെയ്തിരുന്നു.

കഴിഞ്ഞദിവസം എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടുപറമ്പില്‍ നിന്നും മാരകമായ ബോബുംകളും ആയുധങ്ങളും പിടികൂടിയിട്ടും പോലീസ് സംഭവം തേച്ചുമാച്ചു കളയാനാണ് ശ്രമിച്ചത്.

ജനുവരി 16 ന് കണ്ണവത്ത് നടത്ത പൊതുയോഗത്തിലാണ് ചിലര്‍ കൊലവിളിപ്രസംഗം നടത്തിയത്. പൂവ്വത്തിന്‍കീഴിലെ ഒരു പ്രാദേശിക നേതാവാണ് ഇത്തരത്തില്‍ കൊലവിളി പ്രസംഗം നടത്തിയത്. എന്നാല്‍ പോലീസ് ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയും സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി മാറുകയും ചെയ്തതിന്റെ ഫലമായാണ് സംഘപ്രവര്‍ത്തകനായ യുവാവിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായത്. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പങ്ക് പുറത്തുകൊണ്ടുവരാന്‍ ശക്തമായ അന്വേഷണം നടത്തിയേ മതിയാവൂ. 

ഈ മേഖലയിലെ പള്ളികളുടെ മുന്നില്‍ ഡസന്‍ കണക്കിന് പോലീസുകാരെ ഇറക്കി ഞങ്ങളാണ് മുസ്ലീം സംരക്ഷകരെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് സിപിഎം നേതൃത്വം നടപ്പിലാക്കിയത്. ഇത് സിപിഎമ്മിന് തന്നെ ഇപ്പോള്‍ തിരിച്ചടിയായി മാറിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

India

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

New Release

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.