Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ പോലീസിന്റെ പിടിവാശി: ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2018, 08:16 am IST
in Kerala

ശബരിമല: തിരുവാഭരണ ഘോഷയാത്ര കടന്നു വരവെ വലിയ നടപ്പന്തലില്‍ പോലീസ് സ്വീകരിച്ച പിടിവാശിയില്‍ തലനാരിഴയ്‌ക്കാണ് ദുരന്തം ഒഴിവായത്. തിക്കിലും തിരക്കിലും പെട്ട് നിരവധി അയ്യപ്പന്മാര്‍ വലഞ്ഞു. തിരുവാഭരണ ഘോഷയാത്ര പത്ത് മിനിട്ട് തടസ്സപ്പെട്ടു. തിരക്കില്‍ മേളവും തിരുവാഭരണ പേടക വാഹകരുടെ നൃത്തച്ചുവടുകളും നിലച്ചു. ആദ്യ സംഭവമെന്ന് ഘോഷയാത്രയ്‌ക്ക് ഒപ്പമുള്ളവര്‍. ദേവസ്വം വിജിലന്‍സ് അന്വേഷിക്കുമെന്ന് ബോര്‍ഡ് പ്രസിഡന്റ്.  

തിരുവാഭരണ പേടകത്തിന്റെ മുന്‍പിലായി പന്തളം മുതല്‍ വരുന്ന ഇരുമുടിക്കെട്ടേന്തിയ അയ്യപ്പന്മാര്‍ പതിനെട്ടാംപടിക്ക് താഴെവരെ അനുഗമിക്കുന്നതാണ് കീഴ്‌വഴക്കം. ഇതിനു ശേഷം തിരുവാഭരണ പേടകങ്ങള്‍ പതിനെട്ടാം പടിയിലുടെ സോപാനത്തേക്ക്  പ്രവേശിക്കും. 

ദീപാരാധനയ്‌ക്ക് ശേഷം ആദ്യം പതിനെട്ടാംപടി ചവിട്ടാനുള്ള അനുവാദം തിരുവാഭരണത്തിനൊപ്പം എത്തുന്ന അയ്യപ്പന്മാര്‍ക്കാണ്. എന്നാല്‍ ഇക്കുറി പോലീസ് പതിവ് തെറ്റിച്ചു. തിരുവാഭരണത്തിന് മുന്‍പിലായി ഇരുമുടിക്കെട്ടേന്തി വന്നവരെ നടപ്പന്തലില്‍ തടഞ്ഞു പുറത്തേക്ക് മാറ്റാനായിരുന്നു പോലീസിന്റെ നീക്കം.

തിരുവാഭരണ ഘോഷയാത്ര മുഴുവന്‍ വലിയ നടപ്പന്തലില്‍ വടം കുറുകെ കെട്ടി പോലീസ് തടഞ്ഞു. ഇതിനു ശേഷം തീര്‍ഥാടകരെ മാറ്റാന്‍ ശ്രമിച്ചു. പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് ബലം പ്രയോഗിച്ചതോടെ വലിയ തിക്കും തിരക്കും അനുഭവപ്പെട്ടു. തിരുവാഭരണ പേടകത്തിന് മുന്‍പിലുണ്ടായിരുന്ന തീവെട്ടിക്കും മേളക്കാര്‍ക്കും മുന്നോട്ട് പോകാന്‍ സാധിച്ചില്ല. 

ഉന്തിലും തള്ളിലും പെട്ട് മേളം നിലച്ചു. മേളം നിന്നതോടെ തിരുവാഭരണ പേടക വാഹകരുടെ താളച്ചുവടുകളും നിന്നു. ചില പോലീസുകാര്‍ അയ്യപ്പന്മാരെ മര്‍ദിച്ചതായും പരാതി ഉയര്‍ന്നു. തിക്കിലും തിരക്കിലും പെട്ട് അയ്യപ്പന്മാര്‍ തളര്‍ന്നു. പത്ത് മിനിട്ടോളം ഇതേ അവസ്ഥ തുടര്‍ന്നു. അപകടം മണത്ത പോലീസ് ഉദ്യോഗസ്ഥന്മാര്‍ വടം അഴിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 

ഈ സമയം ഓടിയെത്തിയ സന്നിധാനം എസ്‌ഐ വിനോദ്കുമാറിന്റെ അവസരോചിതമായ ഇടപെടലാണ് ദുരന്തം ഒഴിവായത്. അദ്ദേഹം വടം ഉയര്‍ത്തി അയ്യപ്പന്മാരെ മുന്നോട്ട് മാറ്റി. ഇതോടെ തിക്കും തിരക്കും ഒഴിവായി. ആദ്യമായാണ് ഇത്തരത്തില്‍ ഒരു അവസ്ഥയെന്ന് തിരുവാഭരണത്തിനൊപ്പം എത്തിയവര്‍ പറഞ്ഞു. 

പത്ത് മിനിട്ടോളം താമസിച്ചാണ് ഈ വര്‍ഷം ദീപാരാധന നടന്നത്. സംഭവത്തില്‍ പന്തളം കൊട്ടാരവും ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയും പ്രതിഷേധിച്ചു.  തിരുവാഭരണ ഘോഷയാത്ര യാത്രയ്‌ക്ക് തടസ്സം നേരിട്ടതില്‍ ഗുരുസ്വാമിയെ നേരിട്ട് കണ്ട് ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ തിരുവാഭരണ പേടകം കയറുമ്പോഴുള്ള തിരക്ക് കുറയ്‌ക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് വടംകെട്ടി തടഞ്ഞതെന്നാണ് പോലീസ് വിശദീകരണം. 

അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ശബരിമല: തിരുവാഭരണ ഘോഷയാത്ര തടഞ്ഞതായുള്ള പരാതിയില്‍ ദേവസ്വം വിജിലന്‍സ് എസ്പിയോട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.  ഇന്ന് കൂടുന്ന ബോര്‍ഡ് യോഗത്തില്‍ റിപ്പോര്‍ട്ട് പരിശോധിക്കും. ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തില്‍ വീഴ്ചയുണ്ടായെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും. പോലീസിനാണ് വീഴ്ച സംഭവിച്ചതെങ്കില്‍ നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തുനല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രഭാസിന്റെ ചിത്രത്തിന്റെ സെറ്റിൽ ബോളിവുഡ് നടന്‍ രാജേഷ് ശര്‍മയ്‌ക്ക് പ്രാണിയുടെ കടിയേറ്റു; നില ഗുരുതരം

Kerala

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

India

മദ്രസ അഴിമതി കേസ് : എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു , യുപിയിലെ 219 അനധികൃത മദ്രസകളുടെ തട്ടിപ്പ് അവസാനിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

Kerala

മീൻ പൊരിച്ചതിൽ നിന്ന് കിട്ടിയത് ചത്ത അട്ടയെ, പോലീസ് കാന്റീന്‍ പൂട്ടിച്ച് കോര്‍പ്പറേഷന്‍, പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായി

പുതിയ വാര്‍ത്തകള്‍

കള്ളാടി മണ്ണിടിച്ചിൽ; രണ്ടുപേരുടെ മൃതദേഹം കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് മുന്നുപേരെ

ചീമേനി തുറന്ന ജയിലിൽ സ്മാർട്ട് ഫോണും സിം കാർഡുകളും പിടികൂടി; ഡി ബാരക്കിലെ തടവുകാരൻ രഖിലിനെതിരെ കേസെടുത്ത് പോലീസ്

ഉസ്‌ബെക്കിസ്താനിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കൊലയാളി മലപ്പുറം സ്വദേശിയായ സദറുല്‍ അനമിനെതിരെ കേരളത്തിൽ കേസെടുത്തു , ഇന്ന് റീ പോസ്റ്റ്മോർട്ടം

150 അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 38 കോടി; കാര്‍ഷിക പ്രതിസന്ധി പരിഹാരത്തിന് കേരയുടെ അഗ്രിനെക്സ്റ്റ്

ആഭ്യന്തരമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ പ്രതികരണം; ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്

വിലങ്ങാട് - വയനാട് ചുരം ഇല്ലാത്ത റോഡ് കടന്നുപോകുന്ന വിലങ്ങാട് - വയനാട് അതിര്‍ത്തിയിലെ പുല്ലുവായ് പുഴ

കുന്നിടിക്കേണ്ട, മല തുരക്കേണ്ട; ബദലായി വിലങ്ങാട്- വയനാട് പാത

സിന്ധുകുമാരിക്ക് ആകെ ആറ് ബാങ്ക് അക്കൗണ്ടുകൾ : കോടികളുടെ ഇടപാട്, ഇതുവരെ 175 പവനിലധികം സ്വർണ്ണ തട്ടിപ്പ്

അഴിമതിയും കെടുകാര്യസ്ഥതയും; കേരള മാരിടൈം ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിട്ടു

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

ഗാംഗുലിയെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി ഐസിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.