ഇസ്താംബുള്‍: റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങിയ വിമാനം നിന്നത് കടലിന് തൊട്ടരികെ. ടര്‍ക്കിഷ് നഗരമായ ട്രസ്ബോണില് ഞായറാഴ്ച രാവിലെയാണ് സംഭവം.
വിമാനത്തിലുണ്ടായിരുന്ന 162 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ഇവരെ മണിക്കൂറുകള്‍ക്കകം പുറത്തിറക്കി. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം എട്ട് മണിക്കായിരുന്നു സംഭവം.
എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ചെളിയില്‍ പുതഞ്ഞത് കൊണ്ട് മാത്രമാണ് വിമാനം കടലില്‍ പതിക്കാതിരുന്നത്.
അങ്കാറയില്‍ നിന്ന് ട്രാബ്സോണിലേക്കുള്ള യാത്രക്കിടെയായിരുന്നു വിമാനം അപടത്തില്‍പ്പെട്ടത്. മഴ പെയ്ത് റണ്‍വേ തെന്നിക്കിടന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: