Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജഡ്ജ് ലോയയുടെ മരണം: കേസ് ആദ്യം ഫയല്‍ ചെയ്തത് ബോംബെ ഹൈക്കോടതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2018, 02:14 pm IST
in India

മുംബൈ: സിബിഐക്കോടതി ജഡ്ജ് ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയ ഹൃദയാഘാതം മൂലം മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജനുവരി നാലിന് ബോംബെ ലോയേഴ്സ് അസോസിയേഷന്‍ ബോംബെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, കേസ് നമ്പര്‍ കിട്ടിയത് ജനുവര 12 ന്. അസോസിയേഷന്‍ കേസ് ഫയല്‍ ചെയ്ത വാര്‍ത്തയ്‌ക്ക് വലിയ പ്രാധാന്യം കിട്ടിയശേഷമാണ് മുംബൈയില്‍ പത്രപ്രവര്‍ത്തയകനായ ബി.എസ്. ലോണ്‍ സുപ്രീം കോടതിയില്‍ കേസുമായെത്തിയത്. ഇത് ”ചില പ്രത്യേക ലക്ഷ്യംവെച്ചാണെ”ന്ന് ബോംബെ ലോലേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അഹമ്മദ് ആബ്ദി പറയുന്നു. 

ഇതോടെ, സുപ്രീം കോടതിയിലെ നാല് ജസ്റ്റീസുമാരുടെ പത്ര സമ്മേളനവും അനുബന്ധ വാര്‍ത്തകളും പ്രചാരണങ്ങളും മറ്റും സംബന്ധിച്ച് കൂടുതല്‍ ഗൂഢാലോചനകളുണ്ടെന്ന സംശയം പലര്‍ക്കും ഉയരുന്നു. ജഡ്ജിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യംതന്നെ ദുരൂഹമാണെന്ന് അസോസിയേഷന്‍ പറയുന്നു.

ലോയ 2014 ലാണ് മരണപ്പെട്ടത്. ഈ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബോംബെ ലോയേഴ്സ് അസോസിയേഷന്‍ ജനുവരി നാലിന് ഹര്‍ജി നല്‍കി. എന്നാല്‍ ബോംബെ ഹൈക്കോടതി രജിസ്ട്രാര്‍ കേസ് നമ്പര്‍ കൊടുത്തത് ജനുവരി 12 ന് ഉച്ചയ്‌ക്കു ശേഷമാണ്. അന്ന് കാലത്താണ് സുപ്രീം കോടതി ജസ്റ്റീസുമാര്‍ ചീഫ് ജസ്റ്റീസിനെതിരേ പത്രസമ്മേളനം നടത്തിയത്. 

കാര്യങ്ങള്‍ വിശദീകരിച്ച്, ലോയേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അഹമ്മദ് ആബ്ദി പറയുന്നു: ”ഞങ്ങള്‍ കേസ് ഫയല്‍ ചെയ്തത് ജനുവരി നാലിനാണ്. ദല്‍ഹിയിലെ പരാതി പ്രത്യേക ലക്ഷ്യം വെച്ചാണ്. ബോംബെ ഹൈക്കോടതിയില്‍നിന്ന് കേസ് മാറ്റി പകരം സുപ്രീം കോടതിയില്‍ കേള്‍ക്കാനാണ് ഈ പരാതി,” ആബ്ദി വിവരിക്കുന്നു. 

മുംബൈക്കാരനായ പത്രപ്രവര്‍ത്തകന്‍ ബി.എസ്. ലോണ്‍ സുപ്രീം കോടതിയില്‍ കേസുമായെത്തിയത്, ബോംബെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത് വലിയ വാര്‍ത്തയായ ശേഷമാണ്. ഇതിനു പിന്നില്‍ ‘ഇഷ്ട വിധികിട്ടാനുള്ള നിക്ഷിപ്തലക്ഷ്യ’മാണെന്ന് ആബ്ദി പറയുന്നു. 

”ഈ കേസ് ബോംബെ ഹൈക്കോടതിയില്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ ഇടപെടല്‍ ഹര്‍ജി ഫയല്‍ ചെയ്യും. ലോയ ജഡ്ജായിരുന്ന കോടതി മഹാരാഷ്‌ട്രയുടെ നീതി നിര്‍വഹണ പരിധിയിലായിരുന്നയാളാണ്,” ആബ്ദി വിശദീകരിച്ചു. 

നാലാം തീയതി ഫയല്‍ ചെയ്ത കേസിന് നമ്പര്‍ അനുവദിക്കാന്‍ എന്തുകൊണ്ട് 12 ന് ഉച്ചവരെ വൈകിയെന്നതിന,് ”സമയം കിട്ടാഞ്ഞാണെന്ന” ബോംബെ ഹൈക്കോടതി രജിസ്ട്രാര്‍ നല്‍കിയ വിശദീകരണത്തില്‍ ആബ്ദി അതൃപ്തി പ്രകടിപ്പിച്ചു: ” അഭിഭാഷക സംഘടനയ്‌ക്ക് ഈ പരിഗണനയാണ് കിട്ടുന്നതെങ്കില്‍ സാധാരണക്കാരുടെ കാര്യം എന്തായിരിക്കും? റോഡിലെ കുഴിക്കും മറ്റു പ്രശ്നങ്ങള്‍ക്കും സ്വയമേവ കേസെടുക്കുന്ന ഹൈക്കോടതിക്ക് ജഡ്ജിന്റെ മരണത്തില്‍ സ്വയം കേസെടുക്കാനാകാത്തതെന്താണ്. ഞാനാവശ്യപ്പെടുന്നത് തുറന്ന അന്വേഷണമാണ്,” ആബ്ദി പറഞ്ഞു. 

കേസ് ജനുവരി 16 ന് കേള്‍ക്കാന്‍ സുപ്രീം കോടതിയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Kerala

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

Kerala

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

Kerala

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

പുതിയ വാര്‍ത്തകള്‍

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.