ശാസ്ത്രീയ നാമം :Vitex Nigundo
സംസ്കൃതം : നിര്‍ഗുണ്ടി
തമിഴ് : നൊച്ചിഎവിടെകാണാം : ഇന്ത്യയിലുടനീളം വേലിപ്പത്തലായി ഉപയോഗിക്കുന്നു.ഈ സസ്യം കരിനൊച്ചിയെന്നും,വെള്ളനൊച്ചിയെന്നും,കാട്ട് കരിനൊച്ചിയെന്നും എന്നിങ്ങനെ മൂന്ന് തരത്തിലുണ്ട്.കറുത്ത ഇലകളോടെ ഇളം പിങ്ക് നിറത്തോടു കൂടിയതാണ് കരിനൊച്ചി.വയലറ്റ് നിറത്തോടു കൂടിയുള്ളതാണ് കരിനൊച്ചിയുടെ പൂവ്. പച്ച ഇലകളോടെ കാണപ്പെടുന്നതിനെ വെള്ളനൊച്ചിയെന്നു പറയും.വെളുത്ത പൂവാണ് വെള്ളനൊച്ചിയുടേത്. ആയുര്‍വ്വേദത്തില്‍ സാധാരണയായി വയലറ്റ് നിറത്തില്‍ പൂവുള്ള കരിനൊച്ചിയണ് ഉപയോഗിക്കുന്നത്. വയനാട് ജില്ലയിലെ ബാണാസുര സാഗറില്‍ കണ്ടു വരുന്ന ഒരിനമാണ് കാട്ട് കരിനൊച്ചി. പണ്ട് കാലങ്ങളില്‍ ക്യാന്‍സറിനെ പ്രതിരോധിക്കുവാനാണ് കാട്ട് കരിനൊച്ചി ഉപയോഗിച്ചിരുന്നത്.
പുനരുത്പാദനം :കമ്പ് മുറിച്ച് നട്ട് പ്രത്യുത്പാദിക്കാം.
ഔഷധ പ്രയോഗം : കരിനൊച്ചിയില ഇടിച്ച് പിഴിഞ്ഞ് നീര് 25 മില്ലി,ശുദ്ധി ചെയ്ത ആവണക്കെണ്ണ 10 മില്ലി. ഇവ രണ്ടും ചേര്‍ത്ത് അത്താഴ ശേഷം തുടര്‍ച്ചയായി ഏഴ് ദിവസം കഴിച്ചാല്‍,നടുവേദന, കഴുത്ത് വേദന, മുട്ട് വേദന എന്നിവ ശമിക്കും.ഇതിന്റെ ഇല വെന്ത് കവിള്‍കൊണ്ടാല്‍ വായ്നാറ്റം,വായ്പ്പുണ്ണ് തുടങ്ങിയവ മാറും.കരിനൊച്ചിയില ഇടിച്ച് പിഴിഞ്ഞ നീര് 4 ലിറ്റര്‍, കരിനൊച്ചിയുടെ വേര് 125 ഗ്രാം,വെള്ളെണ്ണ 1 ലിറ്റര്‍ തുടങ്ങിയവ ചേര്‍ത്ത് തൈലം കാച്ചി അരയ്ക്ക് മധ്യഭാഗത്ത് പുരട്ടിയാല്‍ എല്ലാവിധ വാതരോഗങ്ങള്‍ക്കും ശ്രേഷ്ഠമാണ്.സന്ധികളില്‍ വരുന്ന നീരിന് കരിനൊച്ചിയില അരച്ച് തേച്ചാല്‍ മതിയാകും.
വി.കെ. ഫ്രാന്‍സിസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: