Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പേട്ട തുള്ളലിന് അമ്പലപ്പുഴ സംഘം യാത്രതിരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2018, 02:50 am IST
in Kerala

ആലപ്പുഴ: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളി ശബരിമല ദര്‍ശനം നടത്തുന്നതിന് അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം യാത്രതിരിച്ചു. സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തില്‍ 51 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ അന്നദാനവും, വിവിധ ക്ഷേത്രങ്ങളിലും മറ്റും ആഴിപൂജകളും നടത്തിയശേഷമാണ് സംഘം യാത്ര ആരംഭിച്ചത്.

അമ്പലപ്പുഴയിലെ ഏഴു കരകളില്‍ നിന്നുള്ള മുന്നൂറോളം സ്വാമിഭക്തര്‍ സംഘത്തിലുണ്ട്. അമ്പലപ്പുഴ ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും നടത്തി എരുമേലി പേട്ടതുളളലിന് എഴുന്നെള്ളിക്കാനുള്ള തിടമ്പ് ക്ഷേത്രം മേല്‍ശാന്തി കണ്ണമംഗലം കേശവന്‍ നമ്പൂതിരി പൂജിച്ച് സമൂഹപ്പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ക്ക് കൈമാറി. തുടര്‍ന്ന് തിടമ്പ് രഥത്തിലേക്ക് എഴുന്നെള്ളിച്ച് രഥയാത്ര ആരംഭിച്ചു.

രഥയാത്ര നഗര പ്രദക്ഷിണമായി അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങള്‍ ദര്‍ശിച്ച് രാത്രി തിരികെയെത്തി. ഇന്നലെ രാവിലെ യാത്ര തുടര്‍ന്ന് രാത്രിയോടെ കവിയൂര്‍ ക്ഷേത്രത്തിലെത്തി വിശ്രമിച്ചു. ഇന്ന് രാവിലെ രഥഘോഷയാത്ര കവിയൂര്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് വൈകിട്ട് മണിമലക്കാവ് ദേവീക്ഷേത്രത്തിലെത്തും. നാളെ അവിടെ ആഴിപൂജ നടത്തിയശേഷം രാവിലെ 7.30ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് ഒന്നിന് എരുമേലിയിലെത്തിച്ചേരും.

11നാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍. രാവിലെ ഒന്‍പതിന് പേട്ടപ്പണം വയ്‌ക്കല്‍ ചടങ്ങോടെ പേട്ടയ്‌ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. 10ന് സംഘം കൊച്ചമ്പലത്തിലക്ക് യാത്ര തിരിക്കും. കൊച്ചമ്പലത്തിനു മുകളില്‍ കൃഷ്ണപ്പരുന്തിനെ ദൃശ്യമാകുമ്പോള്‍ തിടമ്പ് കൊച്ചമ്പലത്തില്‍ പൂജിച്ച് സമൂഹപ്പെരിയോന് കൈമാറുന്നതോടെ പേട്ടതുള്ളല്‍ ആരംഭിക്കും. സംഘം വാവരുപള്ളിയില്‍ കയറി വലിയമ്പലത്തിലേക്ക് നീങ്ങും. വലിയമ്പലത്തിനു മുന്നില്‍ ദേവസ്വം ഭാരവാഹികള്‍ സംഘത്തെ സ്വീകരിക്കും. രാത്രിയില്‍ ആഴിപൂജ നടത്തി സംഘം പമ്പയ്‌ക്ക് യാത്രതിരിക്കും. 13ന് പമ്പ സദ്യ നടത്തി മലകയറും. 14ന് മകരവിളക്കു ദിവസം നെയ്യഭിഷേകവും അമ്പലപ്പുഴക്കാരുടെ മഹാനിവേദ്യവും നടത്തും. പിറ്റേന്ന് മാളികപ്പുറത്തു നിന്ന് സന്നിധാനത്തേക്ക് അമ്പലപ്പുഴസംഘത്തിന്റെ ശീവേലി നടത്തും.

സമൂഹപ്പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. അമ്പലപ്പുഴ ഭക്തസംഘം പ്രസിഡന്റ് എ. ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി എന്‍. മാധവന്‍കുട്ടി നായര്‍, ഖജാന്‍ജി ചന്ദ്രകുമാര്‍, വൈസ് പ്രസിഡന്റ് ആര്‍. ഗോപകുമാര്‍, രഥയാത്ര കമ്മറ്റി ചെയര്‍മാന്‍ വേണുഗോപാല്‍, കണ്‍വീനര്‍ ആര്‍. മധു എന്നിവരാണ് യാത്രയ്‌ക്ക് നേതൃത്വം നല്‍കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

Mollywood

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

India

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

India

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)
India

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

പി എസ് സി പരീക്ഷാ ക്രമക്കേടില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.