കോഴിക്കോട്: ട്രാന്‍സ്ജെൻഡേഴ്സിനെ കോഴിക്കോട് നഗരത്തില്‍ വെച്ച് പോലീസ് ആക്രമിച്ച കേസില്‍ രണ്ടു പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. ഡിസിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സിറ്റി പോലീസ് കമ്മീഷണര്‍ ഡിജിപിയ്‌ക്ക് കൈമാറിയിട്ടുണ്ട്.
പോലീസുകാര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍. യുവാവിനെ ആക്രമിക്കാന്‍ ശ്രമിച്ചതിന് ഭിന്നലിംഗക്കാര്‍ക്കെതിരെയും കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കസബ എസ്‌ഐയ്‌ക്കും ഒരു സിവില്‍ പോലീസ് ഓഫിസര്‍ക്കുമെതിരെയാണ് നടപടിക്കു നിര്‍ദേശമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: