Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഈശ്വരൻ യഥാർത്ഥ ബന്ധു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2018, 02:45 am IST
inSamskriti

മക്കളേ, 

ഈശ്വരന്‍ മാത്രമാണ് എന്നെന്നുമുള്ള നമ്മുടെ യഥാര്‍ത്ഥ ബന്ധു. ഈ ലോകത്തില്‍ ശാശ്വതമായി ഒന്നും തന്നെയില്ല. ജീവിതത്തിന്റെ സ്വഭാവം തന്നെ അസ്ഥിരതയാണ്. നല്ലതും ചീത്തയുമായ പലതും ജീവിതത്തില്‍ ഒരു മുന്നറിയിപ്പുമില്ലാതെ കടന്നുവരാറുണ്ട്. ഇന്നത്തെ സുഹൃത്ത് നാളത്തെ ശത്രുവാകാം. ഇന്നത്തെ ശത്രു നാളത്തെ മിത്രമാകാം. എത്രയായാലും ബന്ധങ്ങള്‍ക്കും ഭൗതികവസ്തുക്കള്‍ക്കും ശാശ്വതമായ സുഖം നല്‍കാന്‍ കഴിയില്ല. അതിനാല്‍ ഉള്ളില്‍ നമുക്ക് ഈശ്വരനോടു മാത്രമായിരിക്കണം ബന്ധം. ലോകത്തിന്റെയും ലോകവസ്തുക്കളുടെയും സ്വഭാവം മനസ്സിലാക്കിയാല്‍ നമുക്ക് ഈശ്വരനില്‍ ആശ്രയഭാവം വളരും. 

വൃക്ഷത്തിന്റെ ശിഖരത്തിലല്ല, ചുവട്ടിലാണു വെള്ളമൊഴിക്കേണ്ടത്. എങ്കിലേ അതിന്റെ എല്ലാ ഭാഗത്തും വെള്ളം ലഭിക്കുകയുള്ളു. അതുപോലെ നമ്മള്‍ ഈശ്വരനെ സ്‌നേഹിക്കുന്നതിലൂടെ സര്‍വ്വ ജീവരാശികളെയും സ്‌നേഹിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയായാല്‍ കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുമ്പോഴും ദുഃഖകാരണമായ മമതയ്‌ക്ക് നമ്മള്‍ അടിപ്പെടുകയില്ല. 

പലവിധ ഉത്തരവാദിത്തങ്ങള്‍ കാരണം ഈശ്വരനെക്കുറിച്ച് ചിന്തിക്കാന്‍ സമയമില്ലെന്ന് പറയുന്നവരുണ്ട്. ആവശ്യമുള്ള ഏതു കാര്യത്തിനും നമുക്കു സമയമുണ്ടാകും. ഒന്നിനും സമയമില്ലെന്നു നൂറു വട്ടം പറയുന്നവര്‍ പോലും സ്വന്തം കുഞ്ഞിന് അസുഖമുണ്ടായാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സമയം കണ്ടെത്താതിരിക്കുമോ? അസുഖം ഭേദമാകാന്‍ മൂന്നുനാലു മാസം വേണമെന്നു പറഞ്ഞാലും കുഞ്ഞിനെ ആശുപത്രിയില്‍ വിട്ടിട്ട് ജോലിക്കു പോകില്ല. അതുപോലെ, തന്നെ രക്ഷിക്കുന്നത് ഈശ്വരനാണ്. അവിടുത്തെ ആശ്രയിക്കാതെ ജീവിതത്തില്‍ ശാന്തി ലഭിക്കില്ലെന്നു ബോദ്ധ്യമായാല്‍, ഈശ്വരനെ ആശ്രയിക്കാനും സമയം കിട്ടും. 

മണ്ണാങ്കട്ടയും കരിയിലയും കണ്ണാരം പൊത്തി കളിക്കാന്‍ പോയ കഥ നമ്മളൊക്കെ കേട്ടിട്ടുള്ളതാണ്. ചെറിയ കുട്ടികള്‍ക്കു പഠിക്കുവാനുള്ള കഥയാണത്. എന്നാല്‍ വലിയ അര്‍ത്ഥം അതിലടങ്ങിയിട്ടുണ്ട്. മണ്ണാങ്കട്ടയും കരിയിലയും കൂടി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നു കാറ്റു വന്നു. മണ്ണാങ്കട്ടയ്‌ക്ക് വിഷമമായി, ‘അയ്യോ! കഷ്ടം! കരിയില പറന്നുപോകുമല്ലോ’. മണ്ണാങ്കട്ട കരിയിലയുടെ പുറത്തു കയറിയിരുന്നു. അങ്ങനെ കരിയിലയെ രക്ഷിച്ചു. കുറച്ചു കഴിഞ്ഞ് മഴ വന്നു. കരിയില മണ്ണാങ്കട്ടയുടെ പുറത്തിരുന്നു. അങ്ങനെ മണ്ണാങ്കട്ടയെ രക്ഷിച്ചു. അല്‍പം കഴിഞ്ഞ് കാറ്റും മഴയും ഒരുമിച്ചുവന്നു. എന്തുണ്ടായി? കരിയില പറന്നും പോയി മണ്ണാങ്കട്ട അലിഞ്ഞും പോയി. ഇതുപോലെയാണ് നമ്മുടെ ജീവിതം. നമ്മള്‍ മറ്റുള്ളവരെ ആശ്രയിച്ചു നില്‍ക്കുമ്പോള്‍, ചെറിയ ചെറിയ നേട്ടങ്ങളും വിജയങ്ങളും നമുക്കു നേടാന്‍ സാധിച്ചെന്നുവരാം. എന്നാല്‍ വലിയ ആപത്തു വരുമ്പോള്‍ രക്ഷിക്കാന്‍ ആരുമുണ്ടാവില്ല. അവിടെ  ഈശ്വരനോടുള്ള സമര്‍പ്പണം ഒന്നു മാത്രമേ നമുക്ക് ആശ്രയമുള്ളൂ. അവിടുത്തോടുള്ള ശരണാഗതി ഒന്നു മാത്രമാണ് നമ്മുടെ ജീവിതത്തിന്റെ ഏകരക്ഷ. അതൊന്നു മാത്രമാണ് ജീവിതത്തിലെന്നും ശാന്തിയും സംതൃപ്തിയും നിലനിര്‍ത്താനുള്ള വഴി.

ഭാര്യയെയും മക്കളെയും ഒന്നും സ്‌നേഹിക്കരുതെന്നല്ല ഇതിന്നര്‍ത്ഥം. അവരെ അന്യരെപ്പോലെ കാണണമെന്നുമല്ല. അവരെ സ്‌നേഹിക്കണം. അവര്‍ക്കുവേണ്ടതൊക്കെ ചെയ്തുകൊടുക്കണം. എന്നാല്‍ ഉള്ളിന്റെയുള്ളില്‍ ബന്ധം ഈശ്വരനോടുമാത്രമായിരിക്കണം. അതുകൊണ്ട് എല്ലായ്‌പ്പോഴും ഭഗവാനെത്തന്നെ ആശ്രയിക്കുക. ചുള്ളിക്കമ്പിലിരിക്കുന്ന കിളി പറക്കാന്‍ എപ്പോഴും ജാഗ്രതയോടെ ഇരിക്കും. കാരണം അതിനറിയാം ചെറിയ ഒരു കാറ്റുവന്നാല്‍ മതി ചുള്ളിക്കമ്പ് അതിനെ ചെറുത്ത്, തന്നെ താങ്ങിനിര്‍ത്തില്ല എന്ന്. അത് ഒടിഞ്ഞുപോകും. അതുപോലെ ലോകബന്ധങ്ങള്‍ ഒന്നും തന്നെ വലിയൊരു പ്രതിസന്ധിയില്‍ നമുക്കു  തുണയാകില്ല. 

ഈശ്വരനെ ആശ്രയിച്ചാല്‍ ജീവിതത്തില്‍ യാതൊരു ദുഃഖങ്ങളും കഷ്ടപ്പാടുകളും ഉണ്ടാവുകയില്ല എന്നല്ല ഇതിനര്‍ത്ഥം. പ്രയാസങ്ങളുണ്ടാകും എന്നാല്‍ അവ നല്ലൊരളവു കുറഞ്ഞിരിക്കും. മാത്രമല്ല, പ്രയാസങ്ങളുടെയെല്ലാം നടുവിലും പതറാതെ ആത്മവിശ്വാസവും ആന്തരികമായ സംതൃപ്തിയും കാത്തുസൂക്ഷിക്കാന്‍ നമുക്കു കഴിയും.

മിക്കവരും ഈശ്വരനെ ആശ്രയിക്കുന്നത് ആഗ്രഹങ്ങള്‍ സാധിച്ചുകിട്ടന്‍വേണ്ടി മാത്രമാണ്. അത്  ഈശ്വരനോടുള്ള സ്‌നേഹമല്ല, കാര്യലാഭം പ്രതീക്ഷിച്ചുള്ള സ്‌നേഹമാണ്. ഈശ്വരനോട് നിഷ്‌കളങ്കമായ പ്രേമം വളരണം. എങ്കിലേ പൂര്‍ണ്ണമായ സംതൃപ്തി നേടുവാന്‍ കഴിയൂ. ശര്‍ക്കരയില്‍ എന്തുചെന്നു വീണാലും അതു മധുരമായിത്തീരുന്നു. അതുപോലെ ഈശ്വരസമര്‍പ്പണത്തില്‍ എപ്പോഴും ശാന്തിയുണ്ടാകും. റാണി ഈച്ചയെ മാത്രം പിടിച്ചാല്‍ മതി മറ്റുള്ള ഈച്ചകളൊക്കെ കൂടെപ്പോരും. അതുപോലെ ഈശ്വരനെ ആശ്രയിച്ചാല്‍ ആദ്ധ്യാത്മികവും ഭൗതികവുമായ സകല നേട്ടങ്ങളും വന്നുചേരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.