Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എകെജി വിമര്‍ശനം: സിപിഎം പേടിച്ച് പേടിച്ച്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2018, 02:45 am IST
in Kerala

കൊച്ചി: എകെജിയെക്കുറിച്ച് വി.ടി. ബല്‍റാം എംഎല്‍എ നടത്തിയ പരാമര്‍ശത്തില്‍ സിപിഎം ഔദ്യോഗികമായി പ്രതികരിച്ച് പ്രകോപിപ്പിച്ചേക്കില്ല. യുവജനസംഘടനകളെയും മറ്റു പോഷക സംഘടനകളെയും കൊണ്ട് ഏതാനും ദിവസം പ്രതിഷേധിക്കുകയും പ്രതികരിക്കുകയും മാത്രമേ ചെയ്യൂ. ബല്‍റാമിനോട് ഈ വിഷയത്തില്‍ തര്‍ക്കത്തിനു  പോയാല്‍ കൂടുതല്‍ പരിഹാസ്യരാകുമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ഭയം. ഇന്നത്തെ പാര്‍ട്ടി നേതാക്കളുടേതുള്‍പ്പെടെ പല ‘രഹസ്യ ഇടപാടുകളും’ പുറത്തുവന്നേക്കുമെന്നാണ് ഭയം. 

സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണവും കരുതലോടെയായിരുന്നു. ബല്‍റാമിന്റെ നിലപാടിനെ അപലപിച്ച കോടിയേരി പക്ഷേ, കോണ്‍ഗ്രസിന്റെ വിവേകപൂര്‍ണ്ണമായ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടതേയുള്ളൂ. 

എകെജി എന്ന എ.കെ. ഗോപാലന്‍ പാര്‍ട്ടി നിരോധനത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുമ്പോള്‍ സുശീലാ ഗോപാലനെ പ്രണയിച്ചതാണ് ബല്‍റാമിന്റെ ഫേസ്ബുക്കിലെ വിമര്‍ശനമായി ആദ്യം ഉയര്‍ന്നത്. എകെജി പ്രണയിക്കുമ്പോള്‍ സുശീലക്ക് 10 വയസേ ഉണ്ടായിരുന്നുള്ളുവെന്ന് എകെജിയുടെ ആത്മകഥ പ്രകാരം വ്യക്തമാണ്. ഇത് ‘ബാലപീഡന’മാണെന്നായിരുന്നു ബല്‍റാമിന്റെ വിമര്‍ശനം. വിമര്‍ശിച്ചും ഭര്‍ത്സിച്ചും അഭിപ്രായങ്ങള്‍ വന്നതോടെ കൂടുതല്‍ വിശദീകരണവുമായി ബല്‍റാം ഫേസ്ബുക് പോസ്റ്റിട്ടു. 

ഇതോടെ മന്ത്രി എം.എം. മണി ബല്‍റാമിനെ വിമര്‍ശിച്ചു. ‘ബല്‍റാമിന്റേത് പോക്രിത്തരമാണെന്നും സ്വന്തം അച്ഛനമ്മമാരെക്കുറിച്ചും ഇങ്ങനെ പറയാന്‍ ബല്‍റാം മടിക്കില്ലെന്നും’ മണി കൊല്ലത്ത് പ്രതികരിച്ചു. തൃത്താലയില്‍ ബല്‍റാമിന്റെ ഓഫീസിലേക്ക് മദ്യക്കുപ്പിയെറിഞ്ഞ് ചിലര്‍ പ്രതിഷേധിച്ചു. ഡിവൈഎഫ്‌ഐ ബല്‍റാമിന്റെ ഒാഫീസിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. 

സിപിഎമ്മില്‍ രണ്ടഭിപ്രായമാണ്. പ്രതികരിച്ച് പ്രകോപിപ്പിച്ചാല്‍ കൂടുതല്‍ വഷളാകുന്നത് പാര്‍ട്ടിയാകുമെന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. ബല്‍റാം സ്വന്തം നിലയ്‌ക്ക് പലതും വിളിച്ചു പറഞ്ഞാല്‍ നേതാക്കളുടെ കുടുംബപ്രശ്‌നങ്ങളും വ്യക്തിപരമായ പ്രശ്‌നങ്ങളും പൊതു സമൂഹത്തിലെത്തുമെന്നാണ് സിപിഎമ്മില്‍ പലരുടേയും ഭയം. ബല്‍റാമിന്റെ വെളിപ്പെടുത്തലുകള്‍ ആധികാരിക രേഖകളോടെയാണ്. ഒന്നും നിഷേധിക്കാനാവാത്തവ.

കോണ്‍ഗ്രസും സിപിഎമ്മും ടിപി വധക്കേസും സോളാര്‍ അഴിമതിക്കേസും ഒത്തുതീര്‍പ്പാക്കിയെന്ന ഫേസ്ബുക് പോസ്റ്റിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബല്‍റാമിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് എകെജി വിവാദം വന്നത്. 

വിവാദത്തില്‍ ബല്‍റാമിന്റെ പുതിയ വിശദീകരണം 

”…നമുക്കറിയാവുന്ന ചരിത്രമനുസരിച്ചാണെങ്കില്‍ വിവാഹസമയത്ത് സുശീലയുടെ പ്രായം 22 വയസ്സ്. ആ നിലക്ക് പത്ത് വര്‍ഷത്തോളം നീണ്ട പ്രണയാരംഭത്തില്‍ അവര്‍ക്ക് എത്ര വയസ്സുണ്ടായിരിക്കുമെന്ന് കണക്കുകൂട്ടാവുന്നള്ളൂ. 1940കളുടെ തുടക്കത്തില്‍ സുശീലയുടെ വീട്ടില്‍ എകെജി ഒളിവില്‍ കഴിഞ്ഞപ്പോഴാണ് അവര്‍ ആദ്യം കാണുന്നതെന്നും അടുപ്പമുണ്ടാക്കിയതെന്നും വാര്‍ത്തയില്‍ പറയുന്നു. 1929 ഡിസംബറില്‍ ജനിച്ച സുശീലക്ക് 1940ന്റെ തുടക്കത്തില്‍ പത്തോ പതിനൊന്നോ വയസ്സേ ഉണ്ടാകുകയുള്ളൂ എന്നും വ്യക്തം.

എകെജി പലര്‍ക്കും വിഗ്രഹമായിരിക്കാം. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തേയും പാര്‍ലമെന്ററി പ്രവര്‍ത്തനത്തേയും കുറിച്ച് ഏവര്‍ക്കും മതിപ്പുമുണ്ട്. എന്നുവെച്ച് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തേക്കുറിച്ച് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍ ആരും ആവര്‍ത്തിക്കരുത് എന്ന് ഭക്തന്മാര്‍ വാശിപിടിച്ചാല്‍ അത് എപ്പോഴും നടന്നു എന്ന് വരില്ല. മുന്‍പൊരിക്കല്‍ അഭിപ്രായം പറഞ്ഞ എഴുത്തുകാരന്‍ സക്കറിയയെ കായികമായി ആക്രമിച്ച് നിശബ്ദനാക്കിയെന്ന് വച്ച് അത്തരം അസഹിഷ്ണുത എപ്പോഴും വിജയിക്കില്ല,” 

പ്രത്യേക ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

India

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

Kerala

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

India

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പറഞ്ഞ നിദാഖാന് ജാമ്യം ലഭിക്കാൻ അറിയേണ്ടി വന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം : ചർച്ചയായി ജഡ്ജിയുടെ പരാമർശം

Kerala

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.