: ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം. അനര്‍ഹമായി ചികിത്സാ ആനുകൂല്യം കൈപറ്റിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്.
ആരോപണത്തില്‍ കഴമ്പുണ്ടോ എന്നാവും വിജിലന്‍സ് പരിശോധിക്കുക. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല. ശൈലജയും കുടുംബവും സര്‍ക്കാര്‍ ചിലവില്‍ നടത്തിയ ചികിത്സാ പാര്‍ട്ടിക്കുളളില്‍ ചര്‍ച്ച. മന്ത്രിയും കുടുംബവും സ്വകാര്യ ആശുപത്രികളില്‍ ചികിത്സകള്‍ക്കായി നവംബര്‍ വരെ 3,81,876 രൂപ ചെലവിട്ടതായാണ് കണക്ക്. മന്ത്രിക്ക് തിരുവനന്തപുരത്തെ കടയില്‍ നിന്ന് 28,000 രൂപയ്ക്ക് കണ്ണടവാങ്ങിയതും വിവാദമാണ്.
ഭര്‍ത്താവിന്റെ ചികിത്സയ്ക്കിടെ ഭക്ഷണസാധനങ്ങളുടെ ബില്‍ അടക്കം മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റിനായി സമര്‍പ്പിച്ച് പണം കൈപ്പറ്റിയ വാര്‍ത്തകള്‍ തെളിവുകള്‍ സഹിതം ജനം ടിവി പുറത്തുവിടുകയായിരുന്നു. മന്ത്രിയുടെ ഭര്‍ത്താവ് കെ. ഭാസ്കരന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഭക്ഷണം കഴിച്ച 2695 രൂപയുടെ ബില്ല് മാറിയെടുത്തതായാണ് കണ്ടെത്തിയത്.
2016 സെപ്റ്റംബറില്‍ രക്തസമ്മര്‍ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി ഭര്‍ത്താവിന്റെ ചികിത്സച്ചെലവായി അരലക്ഷത്തിലേറെ രൂപയും കൈപ്പറ്റി. 7150 രൂപ പ്രതിദിന വാടകയുള്ള റൂമാണ് മന്ത്രിയും കുടുംബവും ഉപയോഗിച്ചത്. തൊഴില്‍രഹിതനായ ഭര്‍ത്താവ് തന്നെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്ന് പണം കൈപ്പറ്റുന്നതിനായി മന്ത്രി സത്യപ്രസ്താവനയും നടത്തി.
ചികിത്സാ സമയത്ത് മന്ത്രിയുടെ ഭര്‍ത്താവ് മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായിരുന്നു. അതിനാല്‍ ചികിത്സാ ചെലവ് ഇനത്തില്‍ സര്‍ക്കാരില്‍ നിന്നും പണം കൈപ്പറ്റിയത് നിയമവിരുദ്ധമാണ്. മാത്രമല്ല പ്രധാനാധ്യാപക പദവിയില്‍ നിന്ന് വിരമിച്ചയാളെന്ന രീതിയില്‍ പെന്ഷന് കൈപ്പറ്റുന്നുണ്ട്. ബില്ലില്‍ തലശ്ശേരിയിലെ ആശുപത്രിയുടെ പേരാണ് രേഖപ്പെടുത്തിയിട്ടുളളത്. എന്നാല്‍ ഈ പേരില്‍ തലശ്ശേരിയില്‍ ആശുപത്രിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: