Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രസവ ശുശ്രൂഷക്കിടയില്‍ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവം: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ആരോഗ്യ വിജിലന്‍സ് അന്വേഷണത്തിനെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2018, 06:43 pm IST
inKannur

തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനെത്തിയ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ പരാതിയെത്തുടര്‍ന്ന് ആരോഗ്യ വിജിലന്‍സ് സംഘം അന്വേഷണത്തിനെത്തി. രണ്ടാമത്തെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൂത്തുപറമ്പ് മാങ്ങാട്ടിടം മാണിക്കോത്ത് വയല്‍ മനോജ് ഭവനില്‍ പി.മനോജിന്റെ ഭാര്യ രമ്യ(30)യും ഗര്‍ഭസ്ഥശിശുവും ഇക്കഴിഞ്ഞ ഡിസബര്‍ 26 ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. ചികിത്സാപ്പിഴവാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കള്‍ പോലിസിലും ജനറല്‍ ആശുപത്രി സുപ്രണ്ടിനും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് വിജിലന്‍സ് വിഭാഗം രണ്ടിലെ ഡെപ്യൂട്ടി ഡിഎംഒ ഡോ.ആശയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജനറല്‍ ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തിയത്. ഡോക്ടര്‍മാര്‍, ജീവനക്കാര്‍, രമ്യയുടെ ബന്ധുക്കള്‍ എന്നിവരുള്‍പ്പെടെ നിരവധി പേരില്‍ നിന്നും മൊഴിയെടുത്തു.

പ്രസവ വാര്‍ഡിലെ ജീവനക്കാര്‍ ര#ോാത്രിയിലുടനീളം വാട്ട്‌സ് ആപ്പില്‍ കളിക്കുകയായിരുന്നുവെന്നും ജീവനക്കാരുടെ അശ്രദ്ധയാണ് യുവതിയുടെ മരണത്തിന് കാരണമെന്നും ബന്ധുക്കള്‍ അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സുമാരായ പി.ഷിജിന, സി.സിന്ധു എന്നിവരെ ജില്ല മെഡിക്കല്‍ ഓഫീസര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. യുവതിയുടെ മരണത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷം ഉടലെടുക്കുകയും പ്രതിഷേധക്കാര്‍ ഡ്യൂട്ടി ഡോക്ടറെ തടയുകയും ചെയ്തിരുന്നു.

ഡിസംബര്‍ 21 നാണ് രമ്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 25ന് രാത്രി 9.30ന് വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രസവമുറിയിലേക്ക് മാറ്റി. എന്നാല്‍ പിറ്റേ ദിവസം പുലര്‍ച്ചെ മൂന്നരയോടെ രമ്യ മരിച്ചതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. രാത്രി രണ്ട് മണി വരെ രമ്യ ആരോഗ്യവതിയായിരുന്നുവെന്നും ഇരുപത് മിനുറ്റിന് ശേഷം മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് തലശ്ശേരി പോലീസ് കേസെടുത്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

Kerala

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

Kerala

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Kerala

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

നേപ്പാൾ മിന്നൽ പ്രളയം: 10 കാരണങ്ങൾ ഇവയാണ്, കാണാതായവരിൽ 391 വിദേശികൾ, 133 പേർ ഭാരതീയർ

നേപ്പാൾ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

എക്സിക്യൂട്ടീവ് പദവികളും പുതിയ അധികാര ചുമതലകളും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (27 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയെ ആരാധിച്ചാൽ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.