Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുന്നത്തൂര്‍ പഞ്ചായത്ത് വീണ്ടും രാഷ്‌ട്രീയ അസ്ഥിരതയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2018, 02:42 pm IST
in Kollam

കുന്നത്തൂര്‍: ഇടതുവലത് രാഷ്‌ട്രീയ വടംവലിയാല്‍ ശ്രദ്ധേയമായ കുന്നത്തൂര്‍ പഞ്ചായത്ത് വീണ്ടും ഭരണസ്തംഭനത്തിലേക്ക്.

പഞ്ചായത്തിലെ രണ്ട് സിപിഐ അംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. കൂറുമാറ്റ നിരോധനനിയമം അനുസരിച്ചാണ് അയോഗ്യത കല്‍പ്പിച്ചത്. എട്ടാം വാര്‍ഡ് മെമ്പര്‍ പി.എസ്.രാജശേഖരന്‍പിള്ള, പഞ്ചായത്ത് വൈസ്പ്രസിഡന്റും പത്താംവാര്‍ഡ് മെമ്പറുമായ സതി ഉദയകുമാര്‍ എന്നിവരാണ് അയോഗ്യരാക്കപ്പെട്ടത്. സിപിഎം അംഗങ്ങളായ ആര്‍.രവീന്ദ്രന്‍,ബീനാ സജീവ് എന്നിവരാണ് കമ്മീഷനെ സമീപിച്ചത്.

കോണ്‍ഗ്രസ് ‘രണസമിതിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയ ദിവസം സിപിഐ അംഗങ്ങളായ രണ്ട് അംഗങ്ങളും വിട്ട് നിന്നിരുന്നു. അവിശ്വാസം നടക്കുന്ന വേളയില്‍ രോഗബാധിതരായ ഇരുവരും കൊല്ലത്തും തിരുവനന്തപുരത്തുമായി ചികിത്സിയില്‍ കഴിയുകയായിരുന്നുവെന്നാണ് അവര്‍ നല്‍കിയ വിശദീകരണം. വിപ്പ് നല്‍കിയിരുന്നെങ്കിലും സിപിഐ നേതൃത്വം വിപ്പ് ലംഘനത്തിന് പരാതി കൊടുത്തിട്ടുമില്ല.

ആറുമാസത്തെ എല്‍ഡിഎഫ് ഭരണത്തിനു ശേഷം സിപിഎമ്മിന്റെ കുത്തക പഞ്ചായത്തായിരുന്ന കുന്നത്തൂരില്‍ ഇപ്പോള്‍ ഭരണം നടത്തുന്നത് കോണ്‍ഗ്രസ് ആണ്. പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ ഉടലെടുത്ത പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത്.

17 വാര്‍ഡുകളുള്ള കുന്നത്തൂരില്‍ കോണ്‍ഗ്രസ്- ഏഴ്, എല്‍ഡിഎഫ്- ഏഴ്,ബിജെപി- ഒന്ന്, സ്വതന്ത്രര്‍- രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. സ്വതന്ത്രരായി മത്സരിച്ച് ജയിച്ചവര്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതോടെയാണ് അവര്‍ക്ക് ഭരണം ലഭിച്ചത്. ഇവര്‍ പിന്നീട് സിപിഎമ്മില്‍ ചേരുകയും ചെയ്തു. ഇതില്‍ ഒരംഗത്തെ പ്രസിഡന്റാക്കാനുള്ള നീക്കത്തെ സിപിഐ തുടക്കം മുതല്‍ എതിര്‍ത്തിരുന്നു.

പഞ്ചായത്ത് പ്രസിഡന്റായിരുന്ന രവീന്ദ്രനെ രാജിവയ്‌പിച്ച ശേഷം സ്വതന്ത്രനെ പ്രസിഡന്റാക്കാന്‍ സിപിഎം നടത്തിയ നീക്കങ്ങള്‍ക്ക് സിപിഐ തടയിട്ടു. തുടര്‍ന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നറുക്ക് വീഴുകയായിരുന്നു. പിന്നീട് സിപിഎം അവിശ്വാസം കൊണ്ടുവന്നെങ്കില്‍ രണ്ട് സിപിഐ അംഗങ്ങള്‍ വിട്ടുനിന്നതിനെ തുടര്‍ന്ന് അവിശ്വാസ പ്രമേയം പരാജയപ്പെടുകയും കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുകയും ചെയ്തു.

നടപടിയെ നിയമപരമായി നേരിടാനാണ് അയോഗ്യരാക്കപ്പെട്ട അംഗങ്ങളുടെ തീരുമാനം. കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണയും ഇവര്‍ക്കുണ്ടെന്നാണ് സൂചന. ബിജെപിയുടെ ഒരു പഞ്ചായത്തംഗത്തിന്റെ നിലപാടാകും ത്രിശങ്കുവിലായ പഞ്ചായത്തിന്റെ ഭാവി നിര്‍ണയിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജയറാം ഉര്‍വശിയുടെ കാല്‍ തൊട്ട് തൊഴുതു.;’ഷൂട്ടിങ്ങിനിടെയാണ് ഉർവശിയുടെ അനിയൻ മരിച്ചത്, സംസ്കാരം കഴിഞ്ഞ് നേരെ വന്ന് അഭിനയിച്ചത് കോമഡി സീനിൽ

Kollam

ഹരിതകര്‍മ്മസേനാംഗങ്ങള്‍ ദുരിതത്തില്‍; ഉദ്യോഗസ്ഥരും ഒരുവിഭാഗം ജനപ്രതിനിധികളും അടിമകളെ പോലെ കാണുന്നു

India

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

Entertainment

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

Entertainment

ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ പ്ലാറ്റ്ഫോം ഐപിഎൽ പരസ്യ അവസരങ്ങൾ ഇന്ത്യയിലുടനീളമുള്ള പ്രാദേശിക ബിസിനസുകൾക്കായി തുറന്നുകൊടുക്കുന്നു

പുതിയ വാര്‍ത്തകള്‍

ബോബി ഡിയോളിനൊപ്പം ഇന്ദ്രജിത്തിന്റെ ബോളിവുഡ് ചിത്രം; ഞെട്ടിച്ച് ‘ബന്ദർ’ ട്രെയിലർ

ഇന്ത്യന്‍ എഡിസനായുള്ള ആർ. മാധവന്റെ ‘ജി.ഡി.എന്‍’; ജൂലായ് 17ന് തിയേറ്ററുകളിലേക്ക്

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്

വിവാദ ഗൺമാൻ സന്ദീപ് പോലീസിലേക്ക് മടങ്ങി; പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിൽ പോലീസ് സുരക്ഷ തുടരുന്നു

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

സൗദിയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് ഭാരതീയര്‍ മരിച്ചു

കന്യാകുമാരി– ബെംഗളൂരു എക്സ്പ്രസ് വൈറ്റ്ഫീൽഡിലും കന്റോൺമെന്റിലും എത്താൻ ഇനി ഒരു മണിക്കൂർ വൈകും, സമയമാറ്റം 26 മുതൽ

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം; അറിയാം ഇന്നത്തെ നിരക്ക്‌

സോളാർ ഓപ്പൺ ആക്സസിൽ ഭാരതത്തിന്റെ 2.7 ഗിഗാവാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.