Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ വന്‍ വര്‍ധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2018, 08:08 pm IST
in Business

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറുമാസത്തെ സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ വമ്പന്‍ കുതിച്ചു ചാട്ടം. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 24 ശതമാനമാണ് കയറ്റുമതിയില്‍ ഉണ്ടായ വര്‍ധന.

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി റിപ്പോര്‍ട്ടാണ് സ്‌പൈസസ് ബോര്‍ഡ് പുറത്തു വിട്ടിരിക്കുന്നത്. ഇതു പ്രകാരം ആദ്യ ആറുമാസത്തെ മൊത്തം സുഗന്ധവ്യഞ്ജന കയറ്റുമതി 5,57,525 ടണ്ണാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4,50,700 ടണ്ണായിരുന്നു കയറ്റുമതി. 8,850.53 കോടി രൂപ(1,373.97 ദശലക്ഷം ഡോളര്‍)യാണ് ഇതിന്റെ മൂല്യം. കഴിഞ്ഞ വര്‍ഷം 8,700.15 കോടി രൂപ(1,299.96 ദശലക്ഷം ഡോളര്‍)യായിരുന്നു കയറ്റുമതി വരുമാനം. കയറ്റുമതി അളവില്‍ 24 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍, രൂപയുടെ മൂല്യത്തില്‍ രണ്ട് ശതമാനവും ഡോളര്‍ മൂല്യത്തില്‍ ആറ് ശതമാനവും വളര്‍ച്ച കൈവരിച്ചു.

സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ ഏറ്റവും കരുത്തു കാട്ടിയ ഉത്പന്നം ചെറിയ ഏലവും വെളുത്തുള്ളിയുമാണ്. ജീരകം, അയമോദകം, കടുക്, ശതകുപ്പ, കസ്‌കസ്, കായം, പുളി എന്നിവയുടെ കയറ്റുമതി അളവിലും മൂല്യത്തിലും മികച്ച വര്‍ധനയാണുണ്ടായിരിക്കുന്നത്. മൂല്യവര്‍ധിത ഉത്പന്നങ്ങളായ കറി പൗഡര്‍, പുതിന ഉത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജന എണ്ണ, സത്തുകള്‍ എന്നിവയുടെ കയറ്റുമതിയിലും വര്‍ധനയുണ്ടായി.

ചെറിയ ഏലത്തിന്റെ കയറ്റുമതി നടപ്പുവര്‍ഷത്തെ ആദ്യ പാദത്തില്‍ അളവില്‍ 37 ശതമാനവും മൂല്യത്തില്‍ 79 ശതമാനവുമാണ് വര്‍ധിച്ചത്. കയറ്റുമതി അളവ് 2,230 ടണ്ണും മൂല്യം 248.71 കോടി രൂപയുമാണ്. കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം 1,624 ടണ്ണും 138.96 കോടി രൂപയുമായിരുന്നു.

വെളുത്തുള്ളി കയറ്റുമതി അളവില്‍ 76 ശതമാനവും മൂല്യത്തില്‍ 48 ശതമാനവുമാണ് വര്‍ധന. 188.54 കോടി രൂപ മൂല്യമുള്ള 27,040 ടണ്‍ വെളുത്തുള്ളിയാണ് ആദ്യ ആറുമാസം കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം 127.62 കോടി രൂപ മൂല്യമുള്ള 15,337 ടണ്‍ വെളുത്തുള്ളിയാണ് കയറ്റുമതി ചെയ്തത്.

വെളുത്തുള്ളി. ഏലം എന്നിവയുടെ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാന്‍ ബോര്‍ഡ് എടുത്ത നടപടികള്‍ ഫലം കാണുന്നതിന്റെ തെളിവാണ് കയറ്റുമതിയിലുണ്ടായ വര്‍ധനയെന്ന് സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ എ ജയതിലക് പറഞ്ഞു. ആഗോളതലത്തിലെ പ്രതികൂല അന്തരീക്ഷം തരണം ചെയ്താണ് രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതി ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജീരകത്തിന്റെ കയറ്റുമതി 79,460 ടണ്ണാണ്. 1,324.58 കോടി രൂപയാണ് ഇതിന്റെ മൂല്യം. കഴിഞ്ഞ തവണ1,104.32 കോടി രൂപ മൂല്യമുള്ള 68,596 ടണ്‍ ജീരകമാണ് കയറ്റുമതി ചെയ്തത്. ഇക്കുറി അളവില്‍ 16 ശതമാനത്തിന്റെയും മൂല്യത്തില്‍ 20 ശതമാനത്തിന്റെയും വര്‍ധനയാണ് ജീരകത്തിനുണ്ടായത്.

മൂല്യവര്‍ധിത ഉത്പന്നങ്ങളായ കറിപ്പൊടി, കറിക്കൂട്ടുകള്‍ എന്നിവയുടെ കയറ്റുമതി അളവില്‍ 17,030 ടണ്ണും മൂല്യത്തില്‍ 348.88 കോടി രൂപയുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് യഥാക്രമം 14,016 ടണ്ണും, 278.40 കോടി രൂപയുമായിരുന്നു. അളവില്‍ 22 ശതമാനത്തിന്റേയും മൂല്യത്തില്‍ 25 ശതമാനത്തിന്റേയും വര്‍ധനയാണ് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നേടിയത്.

സുഗന്ധവ്യഞ്ജന എണ്ണ/സത്ത് എന്നിവയുടെ കയറ്റുമതി അളവില്‍ 33 ശതമാനവും മൂല്യത്തില്‍ എട്ട് ശതമാനവുമാണ് വര്‍ധന. 1,332.22 കോടി രൂപ മൂല്യം വരുന്ന 8,800 ടണ്‍ എണ്ണയും സത്തുമാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 6,617 ടണ്ണും 1,237.06 രൂപയുമായിരുന്നു.

പുതിന ഉത്പന്നങ്ങളുടെ കയറ്റുമതി അളവില്‍ 11,280 ടണ്ണും മൂല്യം 1,317.40 കോടി രൂപയുമാണ്. കഴിഞ്ഞ വര്‍ഷം ഇത് 10,850 ടണ്ണും 1,157.45 കോടി രൂപയുമായിരുന്നു. കയറ്റുമതി അളവില്‍ നാല് ശതമാനത്തിന്റെയും മൂല്യത്തില്‍ 14 ശതമാനത്തിന്റെയും വര്‍ധനയാണ് രേഖപ്പെടുത്തിയത്. മുളക്, ഇഞ്ചി, പെരുംജീരകം, മല്ലി എന്നിവയുടെ കയറ്റുമതി അളവിലാണ് വര്‍ധന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

പുതിയ വാര്‍ത്തകള്‍

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.