Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വയല്‍ക്കിളി സമരം: ജനകീയ സമരങ്ങളെ മുളയിലേ നുള്ളാന്‍ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2018, 04:45 pm IST
inKannur

കണ്ണൂര്‍: ദേശീയപാതാ ബൈപാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി വയല്‍ നികത്തപ്പെടുന്നതിനെതിരെ കുപ്പത്ത് ജനകീയ സമരത്തിലേര്‍പ്പെട്ടവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് ജനകീയ സമരങ്ങളെ മുളയിലേ നുള്ളാനുള്ള സിപിഎം നേതൃത്വത്തിന്റെ തീരുമാനത്തിന്റെ ഭാഗം. പ്രകൃതിയെയും പരിസ്ഥിതിയെയും മുച്ചൂടും നശിപ്പിച്ചുകൊണ്ടും ജനങ്ങളുടെ വികാരങ്ങളെ മാനിക്കാതെയും സിപിഎം നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികളെ എതിര്‍ത്താല്‍ അത്തരക്കാര്‍ പടിക്ക് പുറത്തായിരിക്കുമെന്ന നിലപാട് വ്യക്തമാക്കുന്നതാണ് സിപിഎം നടപടി. പാര്‍ട്ടി നയങ്ങളോ പാര്‍ട്ടി പ്രവര്‍ത്തകരോ അല്ല മറിച്ച് ചില നേതാക്കളുടെ ഇഷ്ടക്കാര്‍ക്ക് വേണ്ടിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുകയെന്ന് വ്യക്തമാക്കുന്നതാണ് സിപിഎം നിലപാട്. കേരളത്തില്‍ സൈലന്റ് വാലി ഉള്‍പ്പടെ പരിസ്ഥിതി പ്രാധാന്യമുള്ള നിരവധി പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ ഇടത് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത്തരം പദ്ധതികള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. എന്നാല്‍ ഇതിനു പുറമേ പാര്‍ട്ടിക്കകത്തു നിന്നും ഉയരുന്ന ശബ്ദങ്ങളെയും സിപിഎം ഭയക്കുന്നു.

തളിപ്പറമ്പ് ബൈപ്പാസ് കീഴാറ്റൂര്‍ വഴി കൊണ്ടുവന്നത് ചില ഭൂമാഫിയകളെയും സ്വകാര്യ കുത്തക മുതലാളിമാരെയും സഹായിക്കുന്നതിനു വേണ്ടിയാണെന്ന ആരോപണം തുടക്കത്തില്‍ തന്നെ ഉയര്‍ന്നിരുന്നു. നാല് കിലോമീറ്റര്‍ ദൂരത്തില്‍ അറുപത് മീറ്റര്‍ വീതിയിലും പത്ത് മീറ്റര്‍ ഉയരത്തിലും വയല്‍ നികത്തിയാണ് കുപ്പം ബൈപ്പാസ് വരുന്നത്. ഏകദേശം ഇരുനൂറ്റി അന്‍പത് ഏക്കറോളം വയലാണ് ഇതു വഴി നികത്തപ്പെടുക. തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി കുന്നുകള്‍ പൂര്‍ണ്ണമായും ഇടിച്ച് നിരത്തിയാല്‍ മാത്രമേ ഇത്രയും സ്ഥലം മണ്ണിട്ട് നികത്താന്‍ സാധിക്കുകയുള്ളു. സ്വകാര്യ മുതലാളിമാര്‍ ഇത് മുന്നില്‍ കണ്ട് നിരവധി കുന്നുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. നിലവില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കുന്നിടിക്കല്‍ തടസ്സപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ദേശീയപാതാ വികസനത്തിന്റെ പേരില്‍ സ്വകാര്യ വ്യക്തികള്‍ക്ക് നിര്‍ലോഭം കുന്നിടിക്കാന്‍ സാധിക്കും.

ഒരു ഗ്രാമത്തിന്റെ നിലനില്‍പിന് വേണ്ടി സമരത്തിനിറങ്ങിയവരെ തള്ളിപ്പറയുന്ന നിലപാടാണ് തുടക്കം മുതലെ സിപിഎം നേതൃത്വം സ്വീകരിച്ചത്. പ്രദേശവാസികള്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്നായിരുന്നു കീഴാറ്റൂരിലെത്തിയ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞത്. എന്നാല്‍ സിപിഎം നേതൃത്വത്തിന്റെ ഭീഷണി വകവെയ്‌ക്കാതെ അനിശ്ചിതകാല സമരം നടത്തിയ ഗ്രാമവാസികള്‍ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുള്‍പ്പടെയുള്ളവര്‍ ഐക്യദാര്‍ഢ്യവുമായി എത്തിയതോടെ സമരം സംസ്ഥാനത്താകെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. കഴിഞ്ഞ ദിവസം സമരത്തിന്റെ വാര്‍ഷികാഘോഷത്തിന് മൈക്ക് പെര്‍മിഷന്‍ നിഷേധിച്ചത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് മുന്നോട്ട് പോകുന്ന കീഴാറ്റൂര്‍ ഗ്രാമവാസികളെ സംഘടനാ ചട്ടക്കൂടിലൊതുക്കി തകര്‍ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ സിപിഎം നടത്തുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

Kerala

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

Kerala

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.