Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അമേരിക്ക പഠിച്ച പാഠം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2018, 02:45 am IST
inVicharam

നുണ കാതങ്ങള്‍ സഞ്ചരിച്ചുകഴിയുമ്പോഴാണ് സത്യം ചെരിപ്പിടാന്‍ തുടങ്ങുക എന്നുപറയാറുണ്ട്. ഏതാണ്ട് അതേ സ്ഥിതിയാണ് പാക്കിസ്ഥാന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. നാളിന്നോളം ലോകത്തെ തെറ്റിദ്ധരിപ്പിച്ചും വഞ്ചിച്ചും നടന്നിരുന്ന അവര്‍ ഇതാ അനാവൃതമാക്കപ്പെട്ടിരിക്കുന്നു. നുണയിലൂടെ അവര്‍ കെട്ടിമേഞ്ഞ കൊട്ടാരം തവിടുപൊടിയായ അവസ്ഥയായിരിക്കുന്നു. വസ്തുതയും സത്യവും മാത്രമേ ആത്യന്തിക വിജയം നേടുകയുള്ളൂ എന്നതിന്റെ യഥാര്‍ത്ഥ ചിത്രമാണ് നമ്മുടെ മുമ്പില്‍ തെളിഞ്ഞുവരുന്നത്.

പാക്കിസ്ഥാന് ഇതുവരെ നല്‍കിയിരുന്ന കോടിക്കണക്കിന് ഡോളര്‍ സഹായം പാഴായിപ്പോയെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ലോകത്തെ അറിയിച്ചത്. ഇനിയത് നിര്‍ത്തുകയാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 2,14,500 കോടി രൂപയുടെ സഹായമാണ് അനുവദിച്ചിരുന്നത്. എന്നാല്‍ അതൊന്നും നല്ല ആവശ്യത്തിനായിരുന്നില്ല ചെലവഴിച്ചിരുന്നത്. അയല്‍ രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കാനായി തീവ്രവാദികളെ പാലും തേനുമൂട്ടി വളര്‍ത്തുകയായിരുന്നു. ഒരു രാജ്യത്തന്റെ വളര്‍ച്ചയില്‍ കൈത്താങ്ങാവുകയെന്ന നയത്തിന്റെ ഭാഗമായാണ് അമേരിക്ക പാക്കിസ്ഥാനെ കൈയയച്ച് സഹായിച്ചത്.

എന്നാല്‍ അതൊക്കെ നീചപ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ വകമാറ്റുകയായിരുന്നു. ഇനി ഇത്തരം പരിപാടി നടക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ് അവരില്‍ നിന്ന് തിരിച്ചുകിട്ടുന്നത് കല്ലുവെച്ച നുണയും വഞ്ചനയുമാണെന്ന് ചൂണ്ടിക്കാട്ടി. മണ്ടന്മാരെപ്പോലെ തങ്ങള്‍ അവര്‍ക്ക് സഹായം നല്‍കുകയായിരുന്നു എന്ന അമേരിക്കയുടെ തിരിച്ചറിവ് വാസ്തവത്തില്‍ ലോകത്തിനുതന്നെ ഒരാശ്വാസമായിരിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ തങ്ങള്‍ കഷ്ടപ്പെട്ട് ഭീകരര്‍ക്കെതിരെ പോരാടുമ്പോള്‍ പാക്കിസ്ഥാന്‍ അത്തരക്കാര്‍ക്ക് അഭയവും ആശ്വാസവും പ്രദാനം ചെയ്യുന്നതാണ് അമേരിക്കയെ ചൊടിപ്പിച്ചത്.

പാക്കിസ്ഥാന്‍ എന്നും അങ്ങനെയാണ്. വിശ്വാസവഞ്ചന ആ രാജ്യത്തിന്റെ കൂടപ്പിറപ്പാണ്. ഭാരതത്തെ തകര്‍ക്കാന്‍ ഓരോ നിമിഷവും പുതുതന്ത്രങ്ങള്‍ മെനയുന്ന അവര്‍ ലോകത്തിനു മുമ്പില്‍ ആട്ടിന്‍തോലിട്ട ചെന്നായയുടെ സ്വഭാവമാണ് കാണിക്കുന്നത്. ജമ്മുകശ്മീരില്‍ നിരന്തരം ആക്രമം അഴിച്ചുവിടാന്‍ സാധാരണക്കാരെപ്പോലും കരുവാക്കുന്ന മ്ലേച്ഛസ്വഭാവമാണ് അവര്‍ക്കുള്ളത്. അവരുടെ തനിസ്വരൂപം ഭാരതം ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ അതൊക്കെ വിദഗ്ധമായി അട്ടിമറിക്കാന്‍ അവര്‍ രംഗത്തിറങ്ങാറുണ്ട്. യഥാര്‍ത്ഥ ചിത്രം അറിയാത്ത രാജ്യങ്ങള്‍ അവര്‍ പറയുന്നത് വിശ്വസിക്കുകയും ചെയ്യുന്നു.

അമേരിക്കയും ഇത്തരം നിലപാട് സ്വീകരിച്ചിരുന്ന അനുഭവവും നമുക്കു മുന്നിലുണ്ട്. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്നുപറഞ്ഞതുപോലെയായി ഇപ്പോഴത്തെ അനുഭവം. എക്കാലവും പാക്കിസ്ഥാന് താങ്ങും തണലുമായി നിന്ന ഒരു രാജ്യം കാര്യങ്ങള്‍ മനസ്സിലായതോടെ പഴയ നിലപാടില്‍നിന്ന് പിന്മാറുകയാണ്. ലോകം സംഘര്‍ഷത്തിന്റെ പിടിയിലേക്ക് അനുദിനം വഴുതിവീഴുമ്പോള്‍ അമേരിക്കയുടെ നിലപാട് തികച്ചും ആശ്വാസപ്രദമാണ്.

വാസ്തവത്തില്‍ അമേരിക്കയുടെ പുതിയ നയം ഭാരതത്തിന്റെ നിലപാടിനും നയതന്ത്രത്തിനുമുള്ള അംഗീകാരമാണ്.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തിലേറിയതു മുതല്‍ മൊട്ടിട്ട വിദേശനയത്തിന്റെ ക്രമാനുഗതമായ വളര്‍ച്ച ആഹ്ലാദജനകമായ മുന്നേറ്റങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഭാരതത്തിന്റെ ആത്മാര്‍ത്ഥമായ ഇടപെടല്‍ എത്രയോ സമാധാന നീക്കങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കിം ജോങ് ഉന്നിനെപ്പോലെയുള്ള വിനാശകാരികളായ ഭരണാധികാരികള്‍ ഭൂമിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടുമ്പോള്‍ പാക്കിസ്ഥാനെപ്പോലുള്ള രാജ്യങ്ങള്‍ അത്തരക്കാര്‍ക്ക് പിന്തുണ നല്‍കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അത്തരമൊരു നീക്കത്തിന് തടയിടാന്‍ അമേരിക്കയുടെ പുതിയ നയം സഹായകമാകും. ലോകാസമസ്താസുഖിനോ ഭവന്തു എന്ന ആപ്തവാക്യത്തില്‍ സ്വാസ്ഥ്യം നേടുന്ന ഭാരതത്തിന്റെ വഴിയാണ് യാഥാര്‍ത്ഥ്യബോധമുള്ളത് എന്ന തിരിച്ചറിവിലേക്കാണ് അമേരിക്ക ചരിക്കുന്നതെന്നത് ശുഭകരമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

Kerala

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

News

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

പുതിയ വാര്‍ത്തകള്‍

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.