കൂത്തുപറമ്പ്: കൂത്തുപറമ്പ്-കണ്ണൂര്‍ റോഡില്‍ കിണവക്കലിന് സമീപം ലോറി മറിഞ്ഞ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു. ഇന്നലെ രാവിലെ 6.45 ഓടെയാണ് അപകടം നടന്നത്. കൂത്തുപറമ്പ് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് ചെങ്കല്ല് കയറ്റ് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഡ്രൈവറും ക്ലീനറും മാത്രമേ ലോറിയിലുണ്ടായിരുന്നുളളൂ. ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തില്‍പ്പെട്ട ലോറിയില്‍ നിന്നും റോഡിലേക്ക് പരന്നൊഴുകിയ ഓയില്‍ കൂത്തുപറമ്പില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് വെളളം ചീറ്റി ഒഴിവാക്കിയ ശേഷമാണ് വാഹനങ്ങളെ കടന്നുപോകാന്‍ അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: