കണ്ണൂര്‍: ജനപ്രിയ സിനിമാസിന്റെ ബാനറില്‍ പി.പി.അര്‍ഷാദ് കോടിയില്‍ നിര്‍മ്മിക്കുന്ന രാഷ്‌ട്രീയ, പ്രണയ കുടുംബചിത്രമായ സഖാവിന്റെ പ്രിയസഖി അഞ്ചിന് കേരളത്തിലും പുറത്തുമായി റിലീസ് ചെയ്യും. അഞ്ചിന് കൊല്ലം ഗ്രാന്റ് തിയേറ്ററില്‍ ഉച്ചക്ക് മൂന്നിന് ചിത്രത്തിന്റെ പ്രദര്‍ശനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്ന് സിനിമാ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാലിന് വൈകീട്ട് 4 മണിക്ക് കോഴിക്കോട് കൈരളി തീയറ്ററില്‍ ചിത്രത്തിന്റെ ആദ്യടിക്കറ്റ് സ്പീക്കര്‍ ശ്രീരാമകൃഷ്ണനില്‍ നിന്ന് മുഹമ്മദ് റിയാസ് ഏറ്റുവാങ്ങും. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് സിദ്ദിഖ് താമരശ്ശേരിയാണ്. സുധീര്‍കരമന, സലീംകുമാര്‍, ഷൈന്‍ടോം ചാക്കോ, ഷാജോണ്‍ കലാഭവന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. റഫീക്ക് അഹമ്മദും ആലങ്കോട് ലീലാകൃഷ്ണനുമാണ് ഗനരചയിതാക്കള്‍. തലശ്ശേരി, മാഹി, കണ്ണൂര്‍ എന്നിവിടങ്ങളും ഒറ്റപ്പാലത്തുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ കൃഷ്ണദാസ്, ഡോ.സൂരജ് പാനയില്‍, പി.പി.സലീം എന്നിവര്‍ പങ്കെടുത്തു.
















