ന്യൂദൽഹി: ഹരിയാനയിൽ പുലർച്ചെ അക്രമി കൊലപ്പെടുത്തിയത് ആറ് പേരെ. ഹരിയാനയിലെ പൽവാൽ ആദർശ് കോളനിയിൽ പുലർച്ചെ 2 മണിക്കും നാല് മണിക്കുമിടയ്‌ക്കാണ് അക്രമി ഇരുമ്പ് ദണ്ഡുപയോഗിച്ച് ആറ് പേരെ മാരകമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.
അക്രമിയുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടു. ഇയാളെ പിടികൂടുന്നതിനിടയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയും ഇയാൾ ആക്രമണം നടത്തി. ഇരകളെ ആക്രമിക്കുന്നതിനിടയിൽ പ്രതിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
ഇയാളെ ഫരീദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ ചോദ്യം ചെയ്യലിനു ശേഷം മാത്രമെ കൊലയ്‌ക്കു കാരണമെന്തന്നറിയുവാൻ സാധിക്കുകയെയുള്ളുവെന്ന് പോലീസ് കമ്മീഷണർ വ്യക്തമാക്കി.
















