തിരൂര്‍: ബിജെപി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന സി.എച്ച്.ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ ആലത്തിയൂരില്‍ അനുസ്മരണവും പൊതുസമ്മേളനവും നടത്തി. തവനൂര്‍ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പരിപാടി ദേശീയ നിര്‍വ്വാഹക സമിതിയംഗം അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജീവ് കല്ലംമുക്ക് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി രവി തേലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
















