ലക്‌നൗ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ദബാംഗിലെ കഥാപാത്രത്തെ ഉള്‍പ്പെടുത്തി മദ്യപാനികള്‍ക്ക് യുപി പോലീസിന്റെ മുന്നറിയിപ്പ്.
‘Don’t drink and drive’എന്ന ട്വിറ്ററിലൂടെയുള്ള സന്ദേശത്തില്‍ സല്‍മാന്റെ ചുള്‍ബുള്‍ പാണ്ഡെ എന്ന കഥാപാത്രത്തെയും പരിഷ്‌ക്കരിച്ച ഡയലോഗും യുപി പോലീസ് ഉപയോഗിച്ചിട്ടുണ്ട്.
കൂടാതെ ഇന്ന് സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ റോഡുകളിലും മറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും യുപി പോലീസ് മുന്നറിയിപ്പ് നല്‍കി.
















