ബംഗളൂര്‍: പുതുവര്‍ഷത്തില്‍ ആദ്യം ജനിക്കുന്ന പെണ്‍കുഞ്ഞിന് ബിരുദപഠനകാലം വരെ
സൗജന്യവിദ്യാഭ്യാസം നല്‍കുമെന്ന് മേയര്‍ ആര്‍. സമ്പത് രാജ്.
സാധാരണപ്രസവത്തിലൂടെ ബംഗളൂര്‍ നഗരത്തിലെ ആശുപത്രിയില്‍ ജന്മം നല്‍കുന്ന കുഞ്ഞിനായിരിക്കും ഈ പുതുവര്‍ഷസമ്മാനം ലഭ്യമാകുക.
പെണ്‍കുഞ്ഞുങ്ങള്‍ ഒരു ബാധ്യതയല്ലെന്ന സന്ദേശം നല്‍കുകയാണ് ഇത്തരത്തില്‍ ഒരു
പദ്ധതിയിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്.
















