കണ്ണൂര്‍: കരാത്തെ ടൈംസ് ആയോധന കലാമാസികയും ഒക്കിനാവ ഉച്ചിറ്യൂ കരാത്തെ ഡോ കെനിയുകായ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഇരുപത്തി എട്ടാമത് ഓള്‍ ഇന്ത്യ ഇന്‍വിറ്റേഷണല്‍ കരാത്തെ ഡോ കൊബുഡോ മല്‍സരങ്ങളും, ഇന്ത്യ ശ്രീലങ്ക സൗഹൃദ കരാത്തെ ഡോ കൊബുഡോ സമാപിച്ചു.
കേരള, കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര, ഒറീസ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കരാത്തെ അഭ്യാസികള്‍ മല്‍സരത്തില്‍ പങ്കെടുത്തു മെയ്ബുക്കാന്‍ കരാത്തെ ഡോ ഇന്ത്യ മാസ്റ്റര്‍ സീയു ഷിന്‍ജോ മെമ്മോറിയല്‍ ട്രോഫിയും, ഉച്ചി റ്യൂ കരാത്തെ ഡോ ഇന്ത്യ പി.കൃഷ്ണന്‍ മെമ്മോറിയല്‍ ട്രോഫിയും കരസ്ഥമാക്കി
ഇന്ത്യ-ശ്രീലങ്ക മല്‍സരത്തില്‍ 40 പോയന്റ് നേടി ഇന്ത്യ ഒന്നാം സ്ഥാനവും 30 പോയന്റ് നേടി ശ്രീലങ്ക രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനത്തില്‍ പ്രൊഫ.പി കെ ജഗന്നാഥന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടര്‍ സി.എച്ച്.അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു, പി.കെ.പ്രേമരാജന്‍, പ്രഭാകരന്‍ നാമത്ത്, പി.പി.ഹേമന്ത്കുമാര്‍ കെ.വി.മനോഹരന്‍ എന്നിവര്‍ സംബന്ധിച്ചു.
















