Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കെനിയന്‍ ജയിലില്‍ നിന്നും പ്രവീണ്‍ ജന്മനാട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2017, 11:43 am IST
in Kollam

പത്തനാപുരം: ഇത് എന്റെ പുനര്‍ജന്മമാണ്, അച്ഛനേയും അമ്മയേയും കാണാനാകുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല. ദൈവത്തിനും, മോചനത്തിനായി സഹായിച്ച എല്ലാവര്‍ക്കും നന്ദി. കെനിയയിലെ ജയിലില്‍ നിന്നും മോചിതനായി ജന്മനാട്ടിലെത്തിയ പ്രവീണ്‍പ്രഭാകരന്റെ വാക്കുകളാണിത് .

പുന്നല കറവൂര്‍ പ്രഭാവിലാസത്തില്‍ പ്രഭാകരന്‍നായര്‍-ദേവയാനി ദമ്പതികളുടെ മകനായ പ്രവീണ്‍ (27) ശനിയാഴ്ച മൂന്നിനോടെയാണ് ജനിച്ചുവളര്‍ന്ന വീട്ടിലെത്തിയത്.

പ്രവീണിനെ കഴിഞ്ഞ വ്യാഴാഴ്ച കോടതി പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കിയിരുന്നു. ഇദ്ദേഹത്തിന് ഒപ്പമുള്ള ഡല്‍ഹി സ്വദേശി വികാസ് ബല്‍വാനും ജയില്‍ മോചിതനായി. കെനിയയിലെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് പ്രവീണിനെ ജന്മനാട്ടിലേക്ക് യാത്രയാക്കി. ഇന്നലെ പുലര്‍ച്ചെ മുംബൈ എയര്‍പോര്‍ട്ടിലെത്തിയ പ്രവീണ്‍ അവിടെ നിന്നും ജെറ്റ് എയര്‍വേസില്‍ രാവിലെ 11ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. തുടര്‍ന്ന് പ്രവീണിനെ ബന്ധുക്കളും മറൈന്‍ ഫോറം പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. വൈകിട്ട് മൂന്നിന് പുന്നല കറവൂരിലെ വീട്ടിലെത്തിയ പ്രവീണിനെ കാണാന്‍ ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും എത്തിയിരുന്നു. ഏറെ വര്‍ഷമായി കാത്തിരുന്ന മകനെ അച്ഛന്‍ പ്രഭാകരനും അമ്മ ദേവയാനിയും കെട്ടിപിടിച്ച് ചുംബനം നല്‍കി പൊട്ടിക്കരഞ്ഞു. ഇത് കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു. സാക്ഷിവിസ്താരത്തിന്റെയും സാഹചര്യതെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രവീണും വികാസും തെറ്റുകാരല്ലെന്ന് കെനിയയിലെ മൊമ്പാസ കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൊസിക്യൂഷന്‍ വീണ്ടും അപ്പീല്‍ നല്‍കി. ഇതോടെ മോചനം ഒരുമാസം കൂടി നീണ്ടു.

2014 ഫെബ്രുവരിയില്‍ പ്രവീണ്‍ ജോലി ചെയ്തിരുന്ന കപ്പലിന്റെ അടിത്തട്ടിലെ ഡീസല്‍ ടാങ്കില്‍ നിന്നും അമിതഅളവില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ കപ്പലില്‍ ഉണ്ടായിരുന്ന ജീവനക്കാരെല്ലാം കെനിയന്‍ പോലീസിന്റെ പിടിയിലായി. സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് പ്രവീണിന്റെയും വികാസിന്റെയും രേഖകളെല്ലാം കോടതി ഫയലില്‍ സ്വീകരിച്ചു. മോചിതനായ പ്രവീണിനെ കാണാനായി കൊടിക്കുന്നില്‍ സുരേഷ് എം.പി, കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ എന്നിവര്‍ എത്തിയിരുന്നു. മറൈന്‍ഫോറം പ്രവര്‍ത്തകരായ ജോജി മാത്യു, സാജന്‍, പ്രദീപ് ഗുരുകുലം , ബിജു തുണ്ടില്‍ എന്നിവര്‍ പ്രവീണിനൊപ്പം ഉണ്ടായിരുന്നു. പ്രവീണിന് ജന്മനാടായ പുന്നലയില്‍ ഇന്ന് സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജയറാം ഉര്‍വശിയുടെ കാല്‍ തൊട്ട് തൊഴുതു.;’ഷൂട്ടിങ്ങിനിടെയാണ് ഉർവശിയുടെ അനിയൻ മരിച്ചത്, സംസ്കാരം കഴിഞ്ഞ് നേരെ വന്ന് അഭിനയിച്ചത് കോമഡി സീനിൽ

Kollam

ഹരിതകര്‍മ്മസേനാംഗങ്ങള്‍ ദുരിതത്തില്‍; ഉദ്യോഗസ്ഥരും ഒരുവിഭാഗം ജനപ്രതിനിധികളും അടിമകളെ പോലെ കാണുന്നു

India

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

Entertainment

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

Entertainment

ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ പ്ലാറ്റ്ഫോം ഐപിഎൽ പരസ്യ അവസരങ്ങൾ ഇന്ത്യയിലുടനീളമുള്ള പ്രാദേശിക ബിസിനസുകൾക്കായി തുറന്നുകൊടുക്കുന്നു

പുതിയ വാര്‍ത്തകള്‍

ബോബി ഡിയോളിനൊപ്പം ഇന്ദ്രജിത്തിന്റെ ബോളിവുഡ് ചിത്രം; ഞെട്ടിച്ച് ‘ബന്ദർ’ ട്രെയിലർ

ഇന്ത്യന്‍ എഡിസനായുള്ള ആർ. മാധവന്റെ ‘ജി.ഡി.എന്‍’; ജൂലായ് 17ന് തിയേറ്ററുകളിലേക്ക്

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്

വിവാദ ഗൺമാൻ സന്ദീപ് പോലീസിലേക്ക് മടങ്ങി; പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിൽ പോലീസ് സുരക്ഷ തുടരുന്നു

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

സൗദിയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് ഭാരതീയര്‍ മരിച്ചു

കന്യാകുമാരി– ബെംഗളൂരു എക്സ്പ്രസ് വൈറ്റ്ഫീൽഡിലും കന്റോൺമെന്റിലും എത്താൻ ഇനി ഒരു മണിക്കൂർ വൈകും, സമയമാറ്റം 26 മുതൽ

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം; അറിയാം ഇന്നത്തെ നിരക്ക്‌

സോളാർ ഓപ്പൺ ആക്സസിൽ ഭാരതത്തിന്റെ 2.7 ഗിഗാവാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.