പേരാവൂര്‍: ബിജെപി നേതാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേര്‍ റിമാന്റിലായി. സിപിഎം ശിവപുരം ലോക്കല്‍ സെക്രട്ടറി കേളോത്ത് ഗോവിന്ദന്‍, സിപിഎം പ്രവര്‍ത്തകനായ മനോഹരന്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം സിഐ കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19ന് രാത്രി ബിജെപി മട്ടന്നൂര്‍ മണ്ഡലം പ്രസിഡണ്ട്പുതുക്കുടി രാജന്‍, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് പുളുക്കുവന്‍ ഗംഗാധരന്‍, മാലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.മോഹനന്‍, മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡണ്ട് പി. അനീഷ് കുമാര്‍, മട്ടന്നൂര്‍ നഗരസഭാ വൈസ് പ്രസിഡണ്ട് കെ.സുനില്‍കുമാര്‍ എന്നിവരെ ശിവപുരത്തുവെച്ച് കാര്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലാണ് ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത്. കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇരുപത്തിയഞ്ച്‌പേര്‍ക്കെതിരയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. അക്രമത്തില്‍ പരിക്കേറ്റ നേതാക്കള്‍ ഇപ്പോഴും ചികിത്സയിലാണ്. പ്രതികളെ രക്ഷപ്പെടുത്താന്‍ സിഐയും മാലൂര്‍ പോലീസും ശക്തമായ ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്.
















