ന്യൂദല്‍ഹി : നൈജീരിയയിലെ അധികൃതര്‍ തടവിലാക്കിയ നാലുപേരെ മോചിപ്പിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജ്. പിടിയിലായ തടവുകാരില്‍ രണ്ടുപേര്‍ ട്വിറ്ററിലൂടെ സുഷമയുടെ സഹായം തേടിയിരുന്നു. ക്യാപ്റ്റന്‍ അതുല്‍ ശര്‍മ്മ,സുദീര്‍കുമാര്‍,ബല്‍വിന്ദര്‍ സിങ്,വിയാസ് യാദവ് എന്നിവരാണ് പിടിയിലായ ഇന്ത്യക്കാര്‍.
നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ബി എന്‍ റെഡ്ഡിയുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നുതായും നൈജീരിയന്‍ അധികൃതറുടെ സഹായത്തിനും നന്ദി അറിയിക്കുന്നതായി സുഷമ ട്വീറ്റു ചെയ്തു. അതുല്‍ ശര്‍മ്മയും,സുദീര്‍കുമാറും ഹിമാചല്‍ സ്വദേശികളാണ്.
















