ന്യൂദല്‍ഹി: നൈജീരിയയില്‍ പിടിയിലായ നാല് ഇന്ത്യക്കാരെ അവിടെ നിന്നും മോചിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.ട്വിറ്ററിലൂടെയാണ് ഇക്കാര്യം സുഷമ അറിയിച്ചത്.
ഇവരുടെ മോചനത്തിനായി ഇടപെടലുകള്‍ നടത്തിയ ഹൈ കമ്മീഷണര്‍ ബി.എന്‍ റെഡ്ഡിക്ക് നന്ദി പറയുന്നതായും ട്വിറ്ററിലുണ്ട്. അതുല്‍ ശര്‍മ്മ, സുധീര്‍ കുമാര്‍, ബാല്‍വീന്ദര്‍ സിംഗ്, വിയാസ് യാദവ് എന്നിവരെയാണ് മോചിപ്പിച്ചത്. മോചിപ്പിക്കപ്പെട്ട നാല് പേരില്‍ രണ്ട് പേര്‍ സുഷമയുടെ സഹായം മുന്‍പ് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.
I am happy to inform that we have secured the return of Capt.Atul Sharma, Sudhir Kumar, Balvinder Singh and Viyas Yadav to India. I appreciate the efforts of Shri B.N.Reddy Indian High Commissioner in Nigeria. We thank Nigerian authorities for their help. @india_nigeria
— Sushma Swaraj (@SushmaSwaraj) December 29, 2017
















