പയ്യന്നൂര്‍: സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അധ്യാപകരില്‍ നിന്നും പിരിച്ചെടുക്കുന്ന ഓഖി ദുരിതാശ്വാസ തുക പൂര്‍ണമായും ദുരിതബാധിതരുടെ കൈകളിലെത്താനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) പയ്യന്നൂര്‍ ഉപജില്ലാ സമിതി ആവശ്യപ്പെട്ടു. ഉപജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡണ്ട് കെ.എന്‍.വിനോദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം എന്‍.ടി.സുരേഷ്, ജില്ലാ വൈസ് പ്രസിഡണ്ട് സി.ഐ.ശങ്കരന്‍, കെ.യു.ജഗദീശന്‍, കെ.പി.ഹരി, പ്രശാന്ത് ബാബു കൈതപ്രം, ആര്‍.പി.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















