പാട്ന: സാമ്പത്തിക ശാസ്ത്രത്തിൽ, തൊണ്ണൂറ്റി എട്ടാം വയസിൽ ബിരുദാനന്തര ബിരുദം നേടി രാജ് കുമാർ വൈശ്യ ലോക ചരിത്രത്തിലേക്ക്. നാളന്ദ ഓപ്പൺ സർവകലാശാലയുടേതാണ് ബിരുദം. വൈശ്യ, 1940 ൽ നിയമ ബിരുദം നേടിയിരുന്നു. എന്നാൽ, കുടുംബ പ്രാരബ്ധങ്ങൾ മൂലം തുടർപഠനം മുടങ്ങി.
ഈ പ്രായത്തിൽ ബിരുദാനന്തര ബിരുദത്തിന് രജിസ്റ്റർ ചെയ്തതിന്റെ പേരിൽ ലിംകാ ബുക് ഓഫ് വേൾഡ് റിക്കാർഡ്സിൽ വൈശ്യ പ്രവേശിച്ചിരുന്നു.
















