Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വണ്ടിക്കുതിരകള്‍ വിസ്മൃതിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2017, 10:51 am IST
in Kollam

സ്വന്തം ലേഖകന്‍

കുണ്ടറ: കൊല്ലത്തെ ക്ഷേത്രോത്സവങ്ങളില്‍ നിറഞ്ഞു നിന്ന കലാരൂപം വിസ്മൃതിയിലേക്ക് നീങ്ങുന്നു. വണ്ടിക്കുതിരയെന്ന പേരില്‍ അറിപ്പെടുന്ന കെട്ടുകുതിരയാണ് ഫ്‌ളോട്ടുകളുടെ ആധിക്യത്തില്‍ ഇല്ലാതാകുന്നത്.

10 മുതല്‍ 30 കുതിരകള്‍വരെ മുന്‍കാലങ്ങളില്‍ ഉത്സവത്തിന് പങ്കെടുത്ത സ്ഥാനത്തു ഇപ്പോള്‍ അത് രണ്ടോ മൂന്നോ മാത്രമായി. ഇപ്പോള്‍ ഇലക്ട്രിക് ഫ്‌ളോട്ടുകളുടെ കാലമാണെന്ന് നാലു പതിറ്റാണ്ടായി കുതിരകെട്ടുന്ന ശിവന്‍ പറയുന്നു.

തടിവീലുകളുള്ള വണ്ടിക്കുതിരയെ വലിച്ചുകൊണ്ടുനടക്കാനുള്ള ബുദ്ധിമുട്ടും പഴയതുപോലെയുള്ള സ്ഥലസൗകര്യങ്ങള്‍ ക്ഷേത്രങ്ങളിലില്ലാത്തതും പ്രധാന കാരണമാണ്. മുന്‍കാലത്ത് നാട്ടില്‍ ഏകദേശം 100 വണ്ടിക്കുതിരകളോളം ഉണ്ടായിരുന്ന സ്ഥാനത്തു ഇപ്പോള്‍ വെറും പത്തായി ചുരുങ്ങിയിട്ടുണ്ടെന്ന് 55 കാരനായ ശിവന്‍ പറഞ്ഞു.

കൊറ്റങ്കര പഞ്ചായത്തിലുള്ള തട്ടാര്‍കോണം കുതിരമുക്ക് തൃക്കോവില്‍വട്ടം ഭാഗത്തെ താഴാംപണയിലും മാത്രമാണിപ്പോള്‍ കുതിരകെട്ട് നിര്‍മ്മാണം നടക്കുന്നത്. തടിയില്‍ ചട്ടം പണിത് അതില്‍ വൈക്കോല്‍ നിറച്ചു ചാക്ക് കൊണ്ടുപൊതിഞ്ഞാണ്—കുതിരയെ നിര്‍മ്മിക്കുന്നത്. പ്രധാന ആകര്‍ഷണം തലയാണ്. പിന്നെ ഹിന്ദു ദൈവങ്ങളുടെ പ്രതിമകളും മുന്‍ഭാഗത്തെ തട്ടുകളില്‍ ഉറപ്പിച്ചുവയ്‌ക്കുന്നു.

വര്‍ണ്ണക്കടലാസുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഭീമന്‍മാലകളും ചാര്‍ത്തി ഒരുക്കിനിര്‍ത്തുന്ന കുതിരക്ക് നിരവധി ആരാധകര്‍ ഒരുകാലത്തുണ്ടായിരുന്നു. ചില ക്ഷേത്രങ്ങളില്‍ നേര്‍ച്ചയായും കുതിരയെ എഴുന്നള്ളിച്ചിരുന്നു.

ഒറ്റ തടിയിലാണ് കുതിരയുടെ തല ഒരുക്കുന്നത്. ആക്ഷന്‍താരം ജയനും നിത്യഹരിതനായകന്‍ നസീറും നായകന്‍മാരായി അഭിനയിച്ച മാമാങ്കം എന്നചിത്രത്തിലും ചെങ്ങന്നൂര്‍, തൃശൂര്‍, എറണാകുളം ജില്ലയിലെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലും പങ്കെടുത്തിട്ടുള്ള കലാകാരനാണ് ശിവന്‍. അച്ഛന്‍ ഗോവിന്ദന്‍ഉണ്ണിത്താനാണ് ഗുരു. പേരുകേട്ട കുതിരകെട്ടുകാരായിരുന്നു കുഞ്ഞന്‍പിള്ളയും പറമ്പിയും. ഇപ്പോള്‍ അവരാരും ഈ രംഗത്തില്ല. ഉള്ളത് തട്ടാര്‍കോണത്തുള്ള ഷഫീക്ക്, രാജന്‍, മനു എന്നിവരടക്കം അഞ്ചുപേര്‍. കുട്ടിക്കാലം മുതലുള്ള താല്‍പ്പര്യം ഒന്നുകൊണ്ടു മാത്രമാണ് താനും മറ്റുള്ളവരും ഇപ്പോഴും ഈരംഗത്ത് തുടരുന്നതെന്ന് ശിവന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ എല്ലാവരെയും അനുവദിക്കണം; സ്പീക്കറെ അനുമോദിച്ച് രാജീവ് ചന്ദ്രശേഖർ

Alappuzha

ക്ഷേത്രങ്ങളില്‍ നിയമവിരുദ്ധമായി യൂണിയന്‍ പ്രവര്‍ത്തനം; സിഐടിയു നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

Kerala

കടമ്പാട്ടുകോണം-ചെങ്കോട്ട ദേശീയപാത സമഗ്രവികസനത്തിലേക്ക്; മൂന്ന് റീച്ചുകള്‍ക്കായി 21,000 കോടി രൂപയുടെ പദ്ധതി

Entertainment

ജയറാം ഉര്‍വശിയുടെ കാല്‍ തൊട്ട് തൊഴുതു.;’ഷൂട്ടിങ്ങിനിടെയാണ് ഉർവശിയുടെ അനിയൻ മരിച്ചത്, സംസ്കാരം കഴിഞ്ഞ് നേരെ വന്ന് അഭിനയിച്ചത് കോമഡി സീനിൽ

Kollam

ഹരിതകര്‍മ്മസേനാംഗങ്ങള്‍ ദുരിതത്തില്‍; ഉദ്യോഗസ്ഥരും ഒരുവിഭാഗം ജനപ്രതിനിധികളും അടിമകളെ പോലെ കാണുന്നു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ പ്ലാറ്റ്ഫോം ഐപിഎൽ പരസ്യ അവസരങ്ങൾ ഇന്ത്യയിലുടനീളമുള്ള പ്രാദേശിക ബിസിനസുകൾക്കായി തുറന്നുകൊടുക്കുന്നു

ബോബി ഡിയോളിനൊപ്പം ഇന്ദ്രജിത്തിന്റെ ബോളിവുഡ് ചിത്രം; ഞെട്ടിച്ച് ‘ബന്ദർ’ ട്രെയിലർ

ഇന്ത്യന്‍ എഡിസനായുള്ള ആർ. മാധവന്റെ ‘ജി.ഡി.എന്‍’; ജൂലായ് 17ന് തിയേറ്ററുകളിലേക്ക്

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്

വിവാദ ഗൺമാൻ സന്ദീപ് പോലീസിലേക്ക് മടങ്ങി; പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിൽ പോലീസ് സുരക്ഷ തുടരുന്നു

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

സൗദിയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് ഭാരതീയര്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.