ചെന്നൈ: തന്റെ രാഷ്‌ട്രീയപ്രവേശനം സംബന്ധിച്ച തീരുമാനം ഡിസംബര്‍ 31ന് പ്രഖ്യാപിക്കുമെന്ന് നടന്‍ രജനികാന്ത്. തന്റെ രാഷ്‌ട്രീയപ്രവേശനത്തില്‍ ജനങ്ങളേക്കാള്‍ താല്‍പര്യം, മാധ്യമങ്ങള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ ആരാധക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെന്നൈ കോടമ്ബാക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് ആരാധക സംഗമം. ഡിസംബര്‍ 31 വരെ സംഗമം തുടരും. ഒരു ദിവസം ആയിരം ആരാധകരെ കാണുന്ന തരത്തിലാണ് സംഗമം ക്രമീകരിച്ചിട്ടുള്ളത്.
ഈ വര്‍ഷം രണ്ടാമത്തെ തവണയാണ് രജനി ആരാധകരെ കാണുന്നത്. മെയ് മാസം നടത്തിയ സംഗമത്തില്‍, ദൈവം നിശ്ചയിച്ചാല്‍ ഞാന്‍ നാളെ തന്നെ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
















