ന്യൂദൽഹി: ദൽഹി മെട്രോയുടെ പുതിയതായി നിർമ്മിച്ച മജന്ത ലൈൻ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 12.64 കിലോമീറ്റര്‍ നീളമുള്ള ഈ ലൈന്‍ നോയിഡയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ കല്‍ക്കാജി മന്ദിര്‍ വരെയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഈ ചടങ്ങില്‍ ദൽഹി മുഖ്യമന്ത്രിയ്‌ക്ക് ക്ഷണമില്ല. ചടങ്ങു നടക്കുന്നത് ഉത്തര്‍പ്രദേശിലെ നോയ്ഡയിലായതു കൊണ്ട് കേജ്‌രിവാളിനെ ക്ഷണിച്ചില്ലെന്നാണ് സൂചന.
തെക്കന്‍ ദല്‍ഹിയിലെ കല്‍ക്കാജി മന്ദിറിനെയും നോയ്ഡയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനെയും ബന്ധിപ്പിക്കുന്നതാണ് മജന്തപാത.
















