ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കു വിജയം. അരുണാചലിലെ പക്കേ-കേസാംഗ്, ലികബാലി ഉപതെരഞ്ഞെടുകളിലാണ് ബിജെപിയുടെ വിജയം. ആരോഗ്യമന്ത്രിയായിരുന്ന ജോംദേ കെനയുടെ മരണത്തെ തുടര്‍ന്നാണ് ലികബാലിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.
2,908 വോട്ടുകള്‍ക്കാണ് ബിജെപിയുടെ കാര്‍ഡോ നിഗ്യോര്‍ ഇവിടെ വിജയിച്ചത്. കോണ്‍ഗ്രസിന്റെ മോദം ഡിനിയും പിപിഎയുടെ ഗുംഖെ റിബയുമായിരുന്നു കാര്‍ഡോയുടെ എതിരാളികള്‍. പക്കേ-കേസാംഗില്‍ ബിജെപി സ്ഥാനാര്‍ഥി ബി.ആര്‍. വാഘേയാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുന്‍ ഉപമുഖ്യമന്ത്രി കമേംഗ് ഡോളോയെയാണ് വാഘേ പരാജയപ്പെടുത്തിയ്.
















