റാഞ്ചി: കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി ബി.ജെ.പി. അഴിമതിയുടെ സഖ്യത്തിനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ശിക്ഷിക്കപ്പെട്ടതോടെയാണ് ബിജെപി കോൺഗ്രസിനെതിരെ രൂക്ഷവിമർശനമുന്നയിച്ചത്.
ലാലുപ്രസാദ് യാദവ് ആദ്യമായി ശിക്ഷിക്കപ്പെട്ടത് യു.പി.എ ഭരണകാലത്താണെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കോടതി വിധിക്ക് ലാലലുപ്രസാദ് യാദവ് ബി.ജെ.പിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കോടതി വിധികളില്‍ സര്‍ക്കാറിന് ഇടപെടാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
















