കണ്ണൂര്‍: ചാലാട് ശ്രൂമൂകാംബിക ബാലികാ സദനത്തില്‍ നടത്തിയ ദന്തപരിശോധനാ ക്യാമ്പ് ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് ഉദ്ഘാടനം ചെയ്തു. ന്യൂ മാധവി ഡെന്റല്‍ ആശുപത്രിയിലെ ദന്തഡോക്ടര്‍ അശോകനും അമേരിക്കയിലെ ദന്തരോഗ വിദഗ്ധയായ ഡോ.അപര്‍ണ്ണ അശോകും ചേര്‍ന്നാണ് ദന്തപരിശോധനാ കേമ്പ് നടത്തിയത്. ചടങ്ങില്‍ സര്‍വ്വ മംഗള ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി അധ്യക്ഷതവഹിച്ചു. ഡോ.കപീല്‍, എം.വി.പ്രഭാകരന്‍, ഹരിദാസ്, റോയല്‍ രാജീവ്, എം.രാജീവന്‍, ടി.പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഓലച്ചേരി രാജന്‍ സ്വാഗതവും എം.നാരായണന്‍ നന്ദിയും പറഞ്ഞു.
















